എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് നാലു മുതൽ; ഹയർ സെക്കൻഡറി മാർച്ച് ഒന്നു മുതൽ
2024ലെ എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് നാലു മുതൽ 25 വരെ നടക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി പൊതു പരീക്ഷകൾ 2024 മാർച്ച് 1 മുതൽ 26 വരെ നടക്കുമെന്നും മന്ത്രി അറിയിച്ചു.എസ്.എസ്.എൽ.സി. ഐ.റ്റി. മോഡൽ പരീക്ഷ 2024 ജനുവരി 17 മുതൽ ജനുവരി 29 വരെയും ഐ.റ്റി. പരീക്ഷ 2024 ഫെബ്രുവരി 1 മുതൽ 14 വരെയും എസ്.എസ്.എൽ.സി. മോഡൽ പരീക്ഷ 2024 ഫെബ്രുവരി 19 മുതൽ ഫെബ്രുവരി 23 വരെയും നടക്കും.
2024 മാർച്ച് 4 മുതൽ മാർച്ച് 25 വരെ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ടൈംടേബിൾ ഇങ്ങനെ;2024 മാർച്ച് 4 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 1മാർച്ച് 6 ബുധനാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ ഇംഗ്ലീഷ്മാർച്ച് 11 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ ഗണിതംമാർച്ച് 13 ബുധനാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 2മാർച്ച് 15 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫിസിക്‌സ്മാർച്ച് 18 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഹിന്ദി/ജനറൽ നോളജ്മാർച്ച് 20 ബുധനാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ കെമിസ്ട്രിമാർച്ച് 22 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ബയോളജിമാർച്ച് 25 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ സോഷ്യൽ സയൻസ്എസ്.എസ്.എൽ.സി. മൂല്യനിർണ്ണയ ക്യാമ്പ് 2024 ഏപ്രിൽ 3 മുതൽ ഏപ്രിൽ 17 വരെ നടക്കും. ഹയർ സെക്കൻഡറി പരീക്ഷാ വിജ്ഞാപനം പരീക്ഷാ വിജ്ഞാപനം ഒക്ടോബറിൽ പുറപ്പെടുവിക്കും. ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി മാതൃകാ പരീക്ഷകൾ 2024 ഫെബ്രുവരി 15 മുതൽ 21 വരെ നടത്തും. 2024ലെ ഹയർ സെക്കണ്ടറി രണ്ടാം വർഷ പ്രായോഗിക പരീക്ഷകൾ 2024 ജനുവരി 22 ന് ആരംഭിക്കും.