ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഫ്രാഞ്ചൈസിയെടുത്ത് ബിസിനസ് തുടങ്ങാം;
ഓഫീസ് ജോലിയുടെ വിരസതയും സ്വന്തമായി സംരംഭം തുടങ്ങുകയെന്ന ആഗ്രഹവും ഉള്ളിലുള്ളവർക്ക് പുതിയ സംരംഭങ്ങളുമായി എത്തുന്ന കാലമാണിത്. ഒരു സംരംഭം തുടങ്ങി വിജയിപ്പിച്ചെടുക്കുക എന്നത് വലിയ റിസ്കും അതോടൊപ്പം വലിയ ലാഭ സാധ്യതയുമാണ്. എന്നാൽ അധികം റിസ്കെടുക്കാതെ നിലവിലുള്ള ബ്രാൻഡുകളുടെ ഫ്രാഞ്ചൈസികൾ വാങ്ങി അവയുടെ നടത്തിപ്പിലൂടെ ബിസിനസിലേക്ക് പ്രവേശിക്കാവുന്ന രീതിയാണ് ഫ്രാഞ്ചൈസി ബിസിനസ്. ഈ രീതിയുടെ നേട്ടങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും കുറഞ്ഞ നിക്ഷേപത്തിൽ ആരംഭിക്കാവുന്ന ഫ്രാഞ്ചൈസി ബിസിനസുകളും ഈ ലേഖനത്തിൽ പരിശോധിക്കാം.ഫ്രാഞ്ചൈസി ബിസിനസ് എന്നത്, കമ്പനികൾ തങ്ങളുടെ ഉത്പ്പന്നങ്ങളും സേവനങ്ങളും വിതരണം ചെയ്യാൻ മറ്റൊരുള്ളവരെ അനുവദിക്കുന്ന ബിസിനസ് മോഡലാണ്.
ഇവിടെ ആദ്യം അറിയേണ്ട കാര്യം ഫ്രാഞ്ചൈസി ഫീസാണ്. ഫ്രാഞ്ചൈസി ലഭിക്കാൻ എത്ര രൂപ ബിസിനസ് കമ്പനിക്ക് നൽകേണ്ടി വരും എന്നത് ഇതിലൂടെ അറിയാം.ഒരു പ്രത്യേക പ്രദേശത്ത് ഫ്രാഞ്ചൈസി ആരംഭിക്കുന്നതിനും നിലവിലുള്ള ബ്രാൻഡിന്റെ പേര്, ലോഗോ, വ്യാപാരമുദ്ര എന്നിവ ഉപയോഗിക്കാനുള്ള അവകാശം ഫ്രാഞ്ചൈസികൾ വാങ്ങുന്ന വിലയാണ് ഫ്രാഞ്ചൈസി ഫീസ്. അതോടൊപ്പം ഫ്രാഞ്ചൈസികൾ ഫ്രാഞ്ചൈസർക്ക് (കമ്പനി) റോയൽറ്റി നൽകേണ്ടി വരും.
ഇത് ഓരോ കമ്പനി അനുസരിച്ചും വ്യത്യാസപ്പെടും.ഫ്രാഞ്ചൈസി ബിസിനസിന്റെ നേട്ടങ്ങൾ* വിപണിയിൽ സുചരിതമായൊരു ബ്രാൻഡിന്റെ കീഴിൽ ബിസിനസ് നടത്തുന്നത് വഴി ശക്തമായ ഉപഭോക്തൃ അടിത്തറ ഉറപ്പാാണ്. പുതിയ സംരംഭത്തിലേത് പോലെ ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് അടുപ്പിക്കേണ്ടി ജോലിയില്ല.
* ഫ്രാഞ്ചൈസർമാർ ഫ്രാഞ്ചൈസികൾക്ക് ബിസിനസിൽ വേണ്ട പ്രാരംഭ സഹായങ്ങൾ നൽകും. പ്രവർത്തനങ്ങൾ, റിക്രൂട്ട്‌മെന്റ്, പരസ്യം, മാർക്കറ്റിംഗ് എന്നിവയിൽ ഒരു നിശ്ചിത പിന്തുണ ഫ്രാഞ്ചൈസികൾക്ക് ലഭിക്കും.ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* ഫ്രാഞ്ചൈസി ബിസിനസിലെ നേട്ടങ്ങൾ പോലെ ഫ്രാഞ്ചൈസി ബിസിനസ് നേടുകയെന്നത് വലിയ നിക്ഷേപം ആവശ്യമായ പ്രക്രിയയാണ്. ബ്രാൻഡ് മൂല്യം അനുസരിച്ച് ഇവ വ്യത്യാസപ്പെടും.
* ഫ്രാഞ്ചൈസി ബിസനസിന്റെ ഉത്തരവാദിത്വം ഫ്രാഞ്ചൈസർക്കും കൂടിയുള്ളതിനാൽ ബിസിനസിന്റെ സാമ്പത്തിക വിശദാംശങ്ങൾ ഫ്രാഞ്ചൈസർമാരുമായി പങ്കിടേണ്ടതുണ്ട്.
അതിനാൽ ഫ്രാഞ്ചൈസി ബിസിനസിൽ സ്വാതന്ത്ര്യം ഒരു പരിധിവരെ കുറവാണ്. മാനദണ്ഡങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നില്ലെങ്കിൽ ഫ്രാഞ്ചൈസി കരാർ പിൻവലിക്കുക പോലും ചെയ്യാം.ഫ്രാഞ്ചൈസികൾക്ക് ബിസിനസ് വർധിപ്പിക്കുന്നതിന് വ്യക്തിപരമായ ആശയങ്ങൾ നടപ്പിലാക്കാൻ സാധിക്കില്ല. ബിസിനസ് മുന്നോട്ട് കൊണ്ടു പോകേണ്ടത് ഫ്രാഞ്ചൈസർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ അടിസ്ഥാനപ്പെടുത്തിയത്.
ചെലവ് കുറഞ്ഞ ഫ്രാഞ്ചൈസി ബിസിനസുകൾ
1.
ഇന്ത്യൻ കോസ്‌മെറ്റിക് ബ്രാൻഡായ ലാക്‌മെ ഫ്രാഞ്ചൈസികൾക്ക് 25 ലക്ഷം മുതൽ മുകളിലേക്ക് നിക്ഷേപം വേണ്ടി വരും. ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ഉടമസ്ഥതയിലുള്ള ബ്രാൻഡിന് 350-ലധികം ഇന്ത്യൻ നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഫ്രാഞ്ചൈസികളുണ്ട്.
2. അമേരിക്കൻ പിസ്സ ബ്രാൻഡായ ഡോമിനോസിന് 120 ലധികം ഇന്ത്യൻ നഗരങ്ങളിലായി 500-ലധികം ഫ്രാഞ്ചൈസികൾ പ്രവർത്തിക്കുന്നുണ്ട്. 30 ലക്ഷം രൂപ വരെ നിക്ഷേപമാണ് ഡോമിനോസിന് വേണ്ടത്.
3. 600-ലധികം ഫ്രാഞ്ചൈസി യൂണിറ്റുകളണ് സബ്‍വേയ്ക്ക് ഇന്ന് രാജ്യത്തുള്ളക്. 50 ലക്ഷം രൂപയ്ക്കും 90 ലക്ഷം രൂപയ്ക്കും ഇടയിലാണ് സബ്‍വേ ഫ്രാഞ്ചൈസിക്ക് ആവശ്യമായ നിക്ഷേപം.
4. കുറഞ്ഞ ചെലവിൽ ഫ്രാഞ്ചൈസി പങ്കാളിത്തം വാഗ്ദാനം ചെയ്യുന്ന ബ്രാൻഡാണ് ഡിടിഡിസി. 1.50 ലക്ഷം രൂപയുടെ നിക്ഷേപമാണ് ഫ്രാഞ്ചൈസിക്ക് ആവശ്യം.
5. ഇന്ത്യയുടെ സഹകരണ രംഗത്ത് നിന്ന് ഉയർന്ന് വന്ന അമുൽ ബ്രാൻഡിന്റെ ഫ്രാഞ്ചൈസികൾ ചെലവ് കുറഞ്ഞ ബിസിനസ് ആശയമാണ്. 2.50 ലക്ഷം രൂപ വരെയാണ് നിക്ഷേപമായി വേണ്ടത്.