പേജ് ആർ അസോസിയേഷന്റെ മാധ്യമ അവാർഡ് പ്രോഗ്രാം ‘IMMIX’ ന്റെ പോസ്റ്റർ പ്രകാശനം കൊണ്ടോട്ടി MLA ടി വി ഇബ്രാഹിം നിർവഹിച്ചു!  

മലപ്പുറം: മാധ്യമ പ്രവർത്തകരുടെ സംഘടനയായ പ്രസ്സ്ലൈവ്-ഏഷ്യൻ ഗ്രാഫ് ജേണലിസ്റ്റ്സ് ആൻഡ് റിപ്പോർട്ടേഴ്‌സ് (PAJ-R) അസോസിയേഷന്റെ 2023 വർഷത്തെ മാധ്യമ അവാർഡ്, സമ്മിറ്റ്, ആർട്ട്‌ പ്രോഗ്രാം എന്നിവ ഉൾപ്പെട്ട പരിപാടിയായ ‘IMMIX’ ന്റെ ലോഗോ, പോസ്റ്റർ എന്നിവയുടെ പ്രകാശനം കൊണ്ടോട്ടി MLA ടി വി ഇബ്രാഹിം ഇന്നലെ വാഴക്കാട് വെച്ച് നിർവഹിച്ചു.

കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ പേജ് ആർ ന്റെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചിരുന്നു. വിവിധ മേഖലകളിൽ നിന്നും തിരഞ്ഞെടുത്ത അവാർഡുകളാണ്
പ്രഖ്യാപിച്ചിരുന്നത്. മാധ്യമ സംഘടനയുടെ ഒന്നാം വാർഷിക ആഘോഷ പരിപാടിയിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്യും.

ലോഗോ -പോസ്റ്റർ പ്രകാശന ചടങ്ങിൽ ഡോ. സി കെ ഷമീം, ഡോ. കെ റിയാസ്, എ മുഹമ്മദ് ജസീൽ, റമീൽ റഹ്‌മാൻ, അമീൻ ഷാഫിദ്, രീഷ്മ എന്നിവർ പങ്കെടുത്തു.

കേരളത്തിലെ ഏറ്റവും വലിയ ജേണലിസം കോൺക്ലേവും അവാർഡ് വിതരണവുമാണ് ഫെബ്രുവരി അവസാന വാരത്തിൽ നടക്കാനിരിക്കുന്നതെന്ന് പ്രസ്സ്ലൈവ്-ഏഷ്യൻ ഗ്രാഫ് ജേണലിസ്റ്റ്സ് ആൻഡ് റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ ഭാരവാഹികളായ പ്രസിഡന്റ്‌
അഡ്വ.കെ ബി അനൂപ്, സെക്രട്ടറി ഡോ. സി കെ ഷമീം, ട്രഷറർ ടി ശ്രീലക്ഷ്മി, ജോയിന്റ് സെക്രട്ടറിമാരായ അഡ്വ.തനൂജ ഗുരുവായൂർ, എൻ കെ സുബൈർ, വൈസ് പ്രസിഡന്റ്‌
പി രീഷ്മ എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team