പെന്നിയടക്കം 5 ഓഹരികള്‍, 50% വരെ കുതിപ്പ്; തെരഞ്ഞെടുപ്പ് അനുഗ്രഹമായ താരങ്ങൾ
എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വിഭിന്നമായ തെരഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്ന് 2024 ജൂണ്‍ 4-ന്, ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ 9 ശതമാനം വരെ ഇടിഞ്ഞിരുന്നു. ഭൂരിപക്ഷം കുറഞ്ഞെങ്കിലും എന്‍ഡിഎ അധികാരം നേടുമെന്നും, മോഡി പ്രധാനമന്ത്രിയാകുമെന്നും വ്യക്തമായതോടെ ഓഹരികള്‍ തിരിച്ചുകയറി. സൂചികകളും, ചില ഓഹരികളും റെക്കോഡ് നേട്ടത്തിലേയ്ക്ക് ഉയരുന്നതാണ് പിന്നീട് കണ്ടത്. ഒരാഴ്ചയ്ക്കിടെ 50 ശതമാനം വരെ നേട്ടം കൈവരിച്ച 5 ഓഹരികളുടെ വിവരങ്ങളാണു താഴെ നല്‍കുന്നത്.
ജോയ് ഇ-ബൈക്ക് എന്ന ബ്രാന്‍ഡിന് കീഴിലുള്ള ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) വിഭാഗത്തിലെ ഇന്ത്യയിലെ മുന്‍നിര ഓട്ടോ നിര്‍മ്മാണ കമ്പനി. മോട്ടോര്‍ സൈക്കിളുകള്‍, സ്‌കൂട്ടറുകള്‍, മോപ്പഡുകള്‍, അവയുടെ എന്‍ജിനുകള്‍ എന്നിവ നിര്‍മ്മിക്കുന്നു.എയര്‍ കണ്ടീഷണറുകള്‍, ഫോര്‍-ഡോര്‍ റഫ്രിജറേറ്ററുകള്‍, ലൈറ്റ് എമിറ്റിംഗ് ഡയോഡുകള്‍ ടെലിവിഷനുകള്‍, പോര്‍ട്ടബിള്‍ എയര്‍ കണ്ടീഷണറുകള്‍, എയര്‍ പ്യൂരിഫയറുകള്‍, ആല്‍ക്കലൈന്‍ വാട്ടര്‍ പ്യൂരിഫയറുകള്‍, ഹൈഡ്രജന്‍ വാട്ടര്‍ ബോട്ടിലുകള്‍ തുടങ്ങിയ ഗൃഹോപകരണങ്ങളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും വ്യാപാരത്തിലേയ്ക്കു നീളുന്നു പോര്‍ട്ട്‌ഫോളിയോ.
1,917 കോടി രൂപയാണ് വിപണിമൂല്യം. നിലവില്‍ 68 രൂപ റേഞ്ചില്‍ വ്യാപാരം ചെയ്യുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 50.53 ശതമാനം റിട്ടേണ്‍ ആണ് ഓഹരി നല്‍കിയത്. വാര്‍ഷികാടിസ്ഥാനത്തില്‍ കമ്പനിയുടെ വരുമാനം 153 ശതമാനം വര്‍ധിച്ചു. 2023 സാമ്പത്തിക വര്‍ഷം നാലാംപാദത്തില്‍ വരുമാനം 50.55 കോടിയായിരുന്നു. 2024 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ ഇത് 128.05 കോടിയായി. ഇതേ കാലയളവില്‍ അറ്റാദായം 1.45 കോടിയില്‍ നിന്ന് 4.28 കോടിയായി..