CNG ഓപ്ഷനുള്ള രാജ്യത്തെ ആദ്യത്തെ ബാക്ക് ലോഡര്‍ പുറത്തിറക്കിയിരിക്കുകയാണ് ജെസിബി!  

നിര്‍മ്മാണമേഖല മുതല്‍ പ്രകൃതി ദുരന്തം വരെയുള്ള ഇടങ്ങളില്‍ ഇന്ന് ഒഴിച്ചുകൂടാനാവത്ത ഒരു വാഹനമാണ് ജെസിബികള്‍. ഈ ഹെവി-ലോഡ് മെഷീനുകള്‍ ഇത്രകാലവും ഡീസലിലാണ് എത്തിയിരുന്നത്. ഇപ്പോഴിതാ സി‌എന്‍‌ജി ഓപ്ഷനുള്ള രാജ്യത്തെ ആദ്യത്തെ ബാക്ക് ലോഡര്‍ പുറത്തിറക്കിയിരിക്കുകയാണ് ജെസീബി കമ്ബനി എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജെ‌സി‌ബി ഇന്ത്യ ലിമിറ്റഡ് ഔദ്യോഗികമായിട്ടാണ് ജെ‌സി‌ബി 3 ഡി എക്സ് ഡി‌എഫിന്റെ ലോഞ്ച് പ്രഖ്യാപിച്ചിത്. ദില്ലിയില്‍ നടന്ന പരിപാടിയില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്‍കരിയാണ് ലോഞ്ച് ചെയ്‍തത്. സി‌എന്‍‌ജിയുടെയും ഡീസലിന്റെയും മിശ്രിതത്തിലാണ് ജെ‌സി‌ബി 3 ഡി എക്സ് ഡി‌എഫ്‌ഐ ഈ എഞ്ചിന്‍ കാര്‍ബണ്‍ഡൈ ഓക്സൈഡ് ഉള്‍പ്പെടെയുള്ളവയുടെ ബഹിര്‍ഗമനം കുറയ്ക്കുമെന്നും ഒപ്പം പ്രവര്‍ത്തന ചെലവ് കുറയ്ക്കുന്നു എന്നും കമ്ബനി പറയുന്നു.

ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ മോഡലായ അതേ 3DX മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഇരട്ട-ഇന്ധന സി‌എന്‍‌ജി ജേസീബി.

പരിസ്ഥിതിയോടുള്ള പ്രതിബദ്ധതയ്ക്ക് അടിവരയിടാന്‍ ജെസിബി ഇപ്പോള്‍ ശ്രമിക്കുന്നതായി കമ്പനി പറയുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഇന്ത്യയില്‍ കമ്പനി നിക്ഷേപങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഈ പുതിയ ഇരട്ട എഞ്ചിന്‍ സഹായിക്കുമെന്നും ജെസിബി ഇന്ത്യ സിഇഒയും എംഡിയുമായ ദീപക് ഷെട്ടി പറഞ്ഞു. രാജ്യത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ സൃഷ്ടിക്കുന്നതിന് ഇത് കൂടുതല്‍ സംഭാവന നല്‍കുമെന്നും ലോകത്തെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് വാഹനം കയറ്റുമതി ചെയ്യുകയും ചെയ്യുമെന്നും കമ്പനി പറയുന്നു.

ഇന്ത്യയിലെ വിവിധ ഭൂപ്രദേശങ്ങളിലുടനീളമുള്ള ഉപഭോക്തൃ സൈറ്റുകളില്‍ ഈ പുതിയ ഉല്‍‌പ്പന്നം പരീക്ഷിച്ചുവെന്നും ഉപഭോക്താക്കളില്‍‌ നിന്നും ഡീലര്‍‌മാരില്‍‌ നിന്നും വിതരണക്കാരില്‍‌ നിന്നുമുള്ള ഫീഡ്‌ബാക്ക് ഉള്‍‌പ്പെടുത്തിയെന്നും ജെ‌സി‌ബി വ്യക്തമാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team