EPF പിൻവലിക്കാൻ സാധിക്കുന്നിലെ?എങ്ങനെ പരാതി കൊടുകാം? അറിയേണ്ടതെലാം!
പല ജീവനക്കാര്‍ക്കും തങ്ങളുടെ ഇപിഎഫ് അക്കൗണ്ട് മുമ്ബത്തെ സ്ഥാപനത്തില്‍ നിന്ന് പുതിയ സ്ഥാപനത്തിലേയ്ക്ക് മാറ്റുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടാറുണ്ട്. ഐഡി രേഖകളില്‍ സൂചിപ്പിച്ചിരിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഇപിഎഫ് അക്കൗണ്ടില്‍ നല്‍കിയിരിക്കുന്ന പേര്, പിതാവിന്റെ പേര്, ജനനത്തീയതി, പാന്‍ / ആധാര്‍ വിശദാംശങ്ങള്‍ തുടങ്ങിയവയുടെ വ്യത്യാസങ്ങളാണ് ഇതിന് പലപ്പോഴും കാരണം.തടസ്സങ്ങള്‍ ചില സമയങ്ങളില്‍, തൊഴിലുടമ അക്കൗണ്ടുകളില്‍ സംഭാവന നിക്ഷേപിക്കാത്തതുമൊക്കെ പല തടസ്സങ്ങള്‍ക്കും കാരണമാകാറുണ്ട്.തൊഴിലുടമകളില്‍ നിന്നുള്ള സഹകരണവും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകളും കാരണം ജീവനക്കാര്‍ നിരാശരാകാറുണ്ട്.
ഇപിഎഫ് ഐ ഗ്രീവന്‍സ് മാനേജ്മെന്റ് സിസ്റ്റം
ഇപിഎഫ്‌ഒ ഇപിഎഫ് ഐ ഗ്രീവന്‍സ് മാനേജ്മെന്റ് സിസ്റ്റം എന്ന പേരില്‍ ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി കസ്റ്റമൈസ്ഡ് പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്. പരാതികള്‍ ഏത് സ്ഥലത്ത് നിന്ന് വേണമെങ്കിലും സമര്‍പ്പിക്കാനും പരാതികള്‍ ബന്ധപ്പെട്ട ഓഫീസില്‍ എത്തിക്കാനും കഴിയും.പരാതികള്‍ അയയ്ക്കാം പരാതികള്‍ ന്യൂഡല്‍ഹിയിലെ ഹെഡ് ഓഫീസിലേക്കോ അല്ലെങ്കില്‍ രാജ്യത്തുടനീളമുള്ള ഫീല്‍ഡ് ഓഫീസുകളിലേക്കോ അയയ്ക്കാം. പുതുക്കിയ EPFiGMS 2.0 ല്‍ നിരവധി നൂതന സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട ചില സവിശേഷതകള്‍ താഴെ പറയുന്നവയാണ്:
സവിശേഷതകള്‍
1)പിഎഫ് അംഗങ്ങള്‍, ഇപിഎസ് പെന്‍ഷന്‍കാര്‍, തൊഴിലുടമകള്‍ എന്നിവര്‍ക്കും മറ്റുള്ളവര്‍ക്കും അവരുടെ പരാതികള്‍ നല്‍കുന്നതിനുള്ള ഓപ്ഷനുകള്‍ EPFiGMS നല്‍കുന്നു.
2)ഒടിപി പരിശോധനയിലൂടെ യുഎഎന്‍ അടിസ്ഥാനമാക്കിയുള്ള ഓണ്‍ലൈന്‍ പരാതികള്‍ സമര്‍പ്പിക്കാം.
3)പരാതി പരിഹാരത്തിനായി ഇപിഎഫ് ഓഫീസ് തിരിച്ചറിയാന്‍ ഇപിഎഫ്‌ഒയുടെ മാസ്റ്റര്‍ ഡാറ്റാബേസുമായി യുഎഎന്‍ സംയോജിപ്പിക്കുന്നത് സഹായിക്കും.