Flipcart, Amazon Republic Day sale 2021:ഐഫോൺ 11, വൺപ്ലസ് 8T ഉൾപ്പടെ സ്മാർട്ട്ഫോണുകൾ വൻ വിലക്കുറവിൽ സ്വന്തമാക്കാം  

ഇ കോമേഴ്സ് രംഗത്തെ വമ്പന്മാരായ ആമസോണും ഫ്ലിപ്കാര്‍ട്ടും മറ്റൊരു ഉത്സവകാല മെഗ വില്‍പ്പനയ്ക്ക് ഒരുങ്ങുകയാണ്. റിപബ്ലിക് ദിനത്തോട് അനുബന്ധിച്ചാണ് ഇത്തവണ ഇരു കമ്പനികളും അവരവരുടെ പ്ലാറ്റ്ഫോമുകളില്‍ സ്മാര്‍ട്ഫോണുകള്‍ ഉള്‍പ്പടെയുള്ള ഉല്‍പ്പന്നങ്ങള്‍ വലിയ വിലക്കുറവില്‍ എത്തിക്കാനൊരുങ്ങുന്നത്. ഐഫോണ്‍ 12 മിനി, വണ്‍പ്ലസ് 8T, ഐഫോണ്‍ 11, റിയല്‍മീ ഫോണുകള്‍, സാംസങ് ഫോണുകള്‍ അങ്ങനെ നിരവധി സ്മാര്‍ട്ഫോണുകള്‍ കുറഞ്ഞ നിരക്കില്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കുകയാണ് ആമസോണും ഫ്ലിപ്കാര്‍ട്ടും അവരുടെ റിപബ്ലിക് ഡേ സെയ്‌ലിലൂടെ. ആ സ്മാര്‍ട്ഫോണുകളും അവയുടെ ഓഫറുകളും പരിശോധിക്കാം ഈ ലേഖനത്തിലൂടെ.

ചുരുങ്ങിയ സമയംകൊണ്ട് തന്നെ ഇന്ത്യന്‍ വിപണിയില്‍ വിശ്വാസ്യത നേടിയ പോകോ X3 14999 രൂപയ്ക്കാണ് ഫ്ലിപ്കാര്‍ട്ട് റിപബ്ലിക് ഡേ വില്‍പ്പനയില്‍ വില്‍ക്കുന്നത്.
എച്ച്‌ഡിഎഫ്സി ബാങ്ക് ഉപഭോക്താക്കള്‍ക്ക് 1000 രൂപയുടെ അധിക ഡിസ്ക്കൗണ്ടും ലഭിക്കും. സ്റ്റീരിയോ സ്‌പീക്കറുകളും 6000 എംഎഎച്ച്‌ ബാറ്ററിയും ഉള്‍പ്പെടുന്നതാണ് പോകോയുടെ X3.

ഐഫോണ്‍ 11 ഫ്ലിപ്കാര്‍ട്ടില്‍ 48,999 രൂപയ്ക്ക് സ്വന്തമാക്കാം. ഇതിനും എച്ച്‌ഡിഎഫ്സി ബാങ്ക് ഉപഭോക്താക്കള്‍ക്ക് അധിക വിലക്കുറവ് ലഭ്യമാണ്. ഐഫോണ്‍ SE 2020 27,999 രൂപയ്ക്കും ഐഫോണ്‍ XR 35,999 രൂപയ്ക്കും ലഭിക്കും.

മൈക്രോമാക്സ് ഇന്‍ നോട്ട് 1 മഹാ വില്‍പ്പന മേളയില്‍ 10,999 രൂപയ്ക്ക് സ്വന്തമാക്കാം. സാംസങ് ഗ്യാലക്സി S20+ 44,999 രൂപയ്ക്കും സ്വന്തമാക്കാം. എച്ച്‌ഡിഎഫ്സി ഉപഭോക്താക്കള്‍ക്ക് എക്സചേഞ്ച് ഓഫര്‍ വഴി 40000 രൂപയില്‍ താഴെ മാത്രം ചെലവാക്കി ഫോണ്‍ സ്വന്തമാക്കാവുന്നതാണ്. വില്‍പ്പന മേളയില്‍ റിയല്‍മീ നസ്രോ 20 പ്രോ 13,999 രൂപയ്ക്കും സ്വന്തമാക്കാം.

ആമസോണിലും മികച്ച ഓഫറുകളാണ് കമ്പനി റിപബ്ലിക് ദിനവുമായി ബന്ധപ്പെട്ട് നടത്തുന്ന മഹ വില്‍പ്പന മേളയില്‍ ഒരുക്കിയിരിക്കുന്നത്. ഐഫോണ്‍ 12 മിനി 64,490 രൂപയ്ക്ക് സ്വന്തമാക്കാന്‍ സാധിക്കും. 69,900 രൂപയാണ് ഫോണിന്റെ യഥാര്‍ത്ഥ വില. ഇതിന് പുറമെ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ 4500 രൂപ വരെ അധിക ഡിസ്ക്കൗണ്ടും എക്സചേഞ്ച് ഓഫറില്‍ 12,400 രൂപ വരെ ലാഭവും സ്വന്തമാക്കാം. ഐഫോണ്‍ 11 53,999 രൂപയ്ക്കും വാങ്ങാം.

വണ്‍പ്ലസ് 8Tക്ക് 42,999 രൂപയാണ് വില. എന്നാല്‍ ആമസോണ്‍ പ്രൈം ഉപഭോക്താക്കള്‍ക്ക് 2500 രൂപയുടെ കൂപ്പണ്‍ ഉപയോഗിച്ച്‌ 40,999 രൂപയ്ക്ക് ഫോണ്‍ സ്വന്തമാക്കാം. ഇതിന് പുറമെ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് 1500 ഡിസ്ക്കൗണ്ടും 12,400 വരെ എക്സ്‌ചേഞ്ച് ഓഫറും ലഭിക്കും. സാംസങ് ഗ്യാലക്സി S20 FE 39,999 രൂപയ്ക്കും വാങ്ങാം.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team