GDP:തകർച്ചയുടെ ഭാരം കുറയുമെന്ന് SBI
ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തെ (2020-21) ജൂലായ് – സെപ്‌തംബര്‍പാദത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി) വളര്‍ച്ച നെഗറ്റീവ് 10.7 ശതമാനമായിരിക്കുമെന്ന് എസ്.ബി.ഐയുടെ വിലയിരുത്തല്‍. ജി.ഡി.പി വളര്‍ച്ച നെഗറ്റീവ് 12.5 ശതമാനമായി ചുരുങ്ങുമെന്നാണ് എസ്.ബി.ഐ നേരത്തേ വിലയിരുത്തിയിരുന്നത്.
സമ്പദ്‌വ്യവസ്ഥയിലെ വളര്‍ച്ചാനിര്‍ണയ ഘടകങ്ങളില്‍ ഏറെയും മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്നതാണ് ജി.ഡി.പി വളര്‍ച്ചാപ്രതീക്ഷ ഉയര്‍ത്താന്‍ കാരണമെന്ന് എസ്.ബി.ഐ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് സൗമ്യ കാന്തിഘോഷ് പറഞ്ഞു. വ്യവസായം, സേവനം, ആഗോള സമ്പദ്‌രംഗം എന്നിവിയിലെല്ലാം ഉണര്‍വ് ദൃശ്യമാണെന്ന് ഘോഷ് പറഞ്ഞു.