JEE Main 2020: ഫലം സെപ്റ്റംബര്‍ 11ന് പ്രഖ്യാപിക്കും
സെപ്റ്റംബര്‍ 1 മുതല്‍ 6 വരെയായിരുന്നു ജെ.ഇ.ഇ മെയിന്‍ 2020 പരീക്ഷ നടത്തിയത്.നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തിയ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ മെയിന്‍) 2020 ന്റെ ഫലം സെപ്റ്റംബര്‍ 11ന് പ്രതീക്ഷിക്കാം. പരീക്ഷാ ഫലവും ഉത്തര സൂചിക പ്രസിദ്ധീകരിക്കുന്നതും സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ ഔദ്യോഗികമായി വന്നിട്ടില്ല.
രാജ്യത്തെ എന്‍.ഐ.ടികളിലേക്കുള്ള പ്രവേശനം ജെ.ഇ.ഇ മെയിന്‍ 2020 പരീക്ഷയുടെ സ്‌കോര്‍ അനുസരിച്ചായിരിക്കും. സെപ്റ്റംബര്‍ 1 മുതല്‍ ആറു വരെയാണ് ജെ.ഇ.ഇ മെയിന്‍ പരീക്ഷ നടന്നത്.നേരത്തെ ജെ.ഇ.ഇ മെയിന്‍ പരീക്ഷ ജൂലൈയില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നീട്ടിവെക്കുകയായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിന്നു പരീക്ഷകള്‍ നടത്തിയത്. സാനിടൈസിംഗ്, തെര്‍മല്‍ സ്‌ക്രീനിംഗ്, ഐഡി കാര്‍ഡ് പരിശോധന, അഡ്മിറ്റ് കാര്‍ഡ് പരിശോധന എന്നിവ നടത്തിയതിന് ശേഷം വിദ്യാര്‍ത്ഥികളെ ഹാളിലേക്ക് പ്രവേശിപ്പിച്ചു.പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.