KFC ഈ വർഷം 1000 യുവസമ്പ്രംഭകർക് അരക്കോടി വീതം വായ്പനൽകും !
തിരുവനന്തപുരം: ഈ വര്‍ഷം ആയിരം യുവസംരംഭകര്‍ക്ക് വ്യവസായ സംരംഭം തുടങ്ങാന്‍ 50 ലക്ഷം രൂപവരെ വീതം കെ.എഫ്.സി വായ്പ നല്‍കും. പദ്ധതി ചെലവിന്റെ പരമാവധി 90 ശതമാനം വരെ നല്‍കുന്ന വായ്പയ്ക്ക് 7 ശതമാനം പലിശ മാത്രമേ കെ.എഫ്.സി ഈടാക്കൂ എന്ന് കെ.എഫ്.സി ചെയര്‍മാനും എം.ഡിയുമായ ടോമിന്‍ ജെ.തച്ചങ്കരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രതിവര്‍ഷം ആയിരം എന്ന തോതില്‍ 5 വര്‍ഷംകൊണ്ട് 5000 സംരംഭകരെ സഹായിക്കാനാണ് പരിപാടി.
50 വയസില്‍ താഴെയുള്ള തൊഴില്‍ രഹിതര്‍, വിദേശത്തുനിന്ന് മടങ്ങിവന്നവര്‍ , സ്റ്റാര്‍ട്ട് അപ്പുകള്‍ എന്നിവര്‍ക്കാണ് വായ്പ. വിദേശത്തുനിന്ന് വരുന്നവര്‍ക്കും വനിതകള്‍ക്കും പട്ടിക ജാതി പട്ടിക വര്‍ഗക്കാര്‍ക്കും വയസില്‍ 5 വര്‍ഷത്തെ ഇളവുണ്ട്.
വിദേശത്തുനിന്നു വരുന്നവര്‍ക്ക് നോര്‍ക്കയുടെ എന്‍.ഡി.പി..ആര്‍.ഇ.എം പദ്ധതി ആനുകൂല്യമുള്ളതിനാല്‍ നാല് ശതമാനമായി പലിശനിരക്ക് കുറയും.
മൂന്ന് ലക്ഷം രൂപ വരെ അതായത് പ്രോജക്‌ട് കോസ്റ്റിന്റെ 15 ശതമാനം ബാക്കെന്‍ഡ് സബ്സിഡിയും ലഭിക്കും. ഫലത്തില്‍ ഈ സംരംഭകര്‍ക്ക് 3.5 ശതമാനം പലിശയ്ക്ക് വായ്പ കിട്ടും.
സ്വന്തമായി ഓഫീസില്ലാതെ വീട്ടിലിരുന്ന കമ്ബ്യൂട്ടര്‍ വഴി സംരംഭം നടത്തുന്നവര്‍ക്കും ഈടില്ലാത്ത വായ്പ നല്‍കും.വായ്പ ടേം ലോണായോ വര്‍ക്കിങ് കാപ്പിറ്റല്‍ ലോണായോ എടുക്കാം. ഈട് നല്‍കാത്തവരുടെ ബാങ്ക് ഇടപാടുകള്‍ കെ.എസ്. എഫ്.ഈ ഓണ്‍ലൈന്‍ ആയി നിരീക്ഷിക്കും. വീട്ടില്‍ വച്ചാണ് ജോലി ചെയ്യുന്നതെങ്കില്‍ അത് നീരീക്ഷിക്കാന്‍ രണ്ട് കാമറകള്‍ സംഘടിപ്പിക്കും.
50 ലക്ഷത്തില്‍ കൂടുതല്‍ വായ്പ ആവശ്യമെങ്കില്‍ പല സ്‌കീമുകളിലായി എടുക്കാം. ആദ്യ വര്‍ഷം പലിശ മാത്രം തിരിച്ചടച്ചാല്‍ മതി. ഐ.ടി മേഖലയിലെ സംരംഭങ്ങള്‍ക്കാണ് ഈ വായ്പയില്‍ മുന്‍ഗണന. നല്‍കുക. ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. അപേക്ഷിച്ച് ഒരാഴ്ചക്കുള്ളില്‍ വായ്പ അംഗീകരച്ചോ ഇല്ലയോ എന്നറിയാം.
സംരംഭകരെല്ലാ കെ.എഫ് സിയുടെ പരിശീലനം നേടണം. ഇതുവരെ 2400 ഓളം പേരാണ് സി.എം.ഇ ഡി.പി ഈ പദ്ധതിയലേക്ക് രജിസ്റ്റര്‍ ചെയ്തത്. 765 പേര്‍ യോഗ്യത നേടി. 151 പേര്‍ക്ക് പരിശീലനം നല്‍കി. കോഴക്കോട് നിന്ന് മത്സ്യം വാങ്ങി ഐസിലിട്ട് വയനാട്ടില്‍ വിതരണം ചെയ്യുന്ന പദ്ധതി വരെ അംഗീകരിച്ച സ്‌കീമുകളില്‍ ഉണ്ടെന്ന് സി.എം.ഡി പറഞ്ഞു.
ബാര്‍ ഹോട്ടലുകള്‍, ക്രഷറുകള്‍, കൊമേഴ്സ്യല്‍ കെട്ടിടം, ട്രേഡിംഗ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍, സീരിയല്‍ നിര്‍മ്മാണം എന്നിവ ഈ വായ്പ പരിധിയില്‍ വരില്ല.കെ.എഫ്.സിയുടെ കിട്ടാക്കടം ഇപ്പോള്‍ 4.7 ശതമാനമാണെന്നും തച്ചങ്കരി അറിയിച്ചു.