LIC കഴിഞ്ഞ 6 വർഷത്തിനിടെ ഏറ്റവും മികച്ച പോളിസി വിൽപ്പന നേട്ടത്തിൽ  

മുംബൈ: ആറു വര്‍ഷത്തിനിടെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) ഏറ്റവും കൂടുതല്‍ പോളിസി വിറ്റത് 2019-20 സാമ്പത്തിക വര്‍ഷത്തില്‍.

കോവിഡ് ഉയര്‍ത്തിയ സാമ്ബത്തിക ഭീഷണിക്കിടയിലും 2.19 കോടി പോളിസികള്‍ എല്‍ഐസി 2019-20ല്‍ വിറ്റു. 25.17 ശതമാനമാണ് വളര്‍ച്ച.

ആദ്യപ്രീമിയം വഴി ഈ വര്‍ഷം ലഭിച്ചത് 1.78 ലക്ഷം കോടിരൂപയാണെന്നും ഇതു വിപണി വിഹിതത്തിന്റെ 68.74 ശതമാനമാണെന്നും എല്‍ഐസി അറിയിച്ചു. പോളിസിയുടെ എണ്ണത്തില്‍ എല്‍ഐസിയുടെ വിപണി വിഹിതം 75.90 ശതമാനമാണ്. 2019-20ല്‍ 215.98 ലക്ഷം ക്ലൈമുകള്‍ തീര്‍പ്പാക്കി. 1.60 ലക്ഷം കോടി രൂപ ഇതു വഴി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team