MI 11 എത്തുക ചാര്‍ജര്‍ ഇല്ലാതെ-ഇന്ത്യക്കാർക് ആശ്വസിക്കാം!
ബെയിജിംഗ് : ഷവോമിയുടെ കഴിഞ്ഞ ദിവസം ചൈനയില്‍ ഇറങ്ങിയ എംഐ 11 കൈകളില്‍ എത്തുക ചാര്‍ജര്‍ ഇല്ലാതെ. പരിസ്ഥിതിയെ പരിരക്ഷിക്കുന്നതിനായി റീട്ടെയില്‍ ബോക്സില്‍ നിന്ന് ചാര്‍ജര്‍ നീക്കംചെയ്തുവെന്നാണ് കമ്ബനി വക്താവ് തന്നെ വെയ്ബോ അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുന്നത്.നേരത്തെ അവതരിപ്പിച്ച സ്മാര്‍ട് ഫോണുകള്‍ക്കൊപ്പം ചാര്‍ജറുകള്‍ നല്‍കും. എന്നാല്‍ എംഐ 11 വാങ്ങുന്നവര്‍ക്ക് പുതിയ ചാര്‍ജര്‍ നല്‍കുന്നത് പരിസ്ഥിതിയെ ബാധിക്കുമെന്നാണ് കമ്ബനി അവകാശപ്പെടുന്നത്.പക്ഷെ തല്‍ക്കാലം ഇന്ത്യക്കാര്‍ അടക്കം പേടിക്കേണ്ടി വരില്ലെന്നാണ് കമ്ബനി പറയുന്നത് തല്‍ക്കാലം ചൈനയില്‍ മാത്രമായിരിക്കും ഈ പരിഷ്കാരം എന്നാണ് കമ്ബനി പറയുന്നത്.എങ്കിലും ഷവോമിക്ക് വിപണിയില്‍ വന്‍ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് ഉറപ്പ്.