Paytm നെ ഗൂഗിൾ പ്ലെയ്സ്റ്റോറിൽ നിന്നും പുറത്താക്കി !
ന്യൂഡല്‍ഹി: പേടിഎമ്മിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. ഗൂഗിളിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചതിന്റെ പേരിലാണ് പേമെന്റ് ആപ്പായ പേടിഎമ്മിനെതിരെ നടപടി എടുത്തത്. പേടിഎമ്മിന്റെ പേമെന്റ് ആപ്പ് മാത്രമാണ് ഇപ്പോള്‍ ലഭ്യമാകാത്തത്. അനുബന്ധ ആപ്പുകളായ പേടിഎം മണി, പേടിഎം മാള്‍ എന്നിവ ഇപ്പോഴും പ്ലേസ്റ്റോറില്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ പേടിഎം ഇപ്പോഴും ലഭിക്കുന്നുണ്ട്.
ഓണ്‍ലൈന്‍ ചൂതാട്ടത്തിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുളള ആപ്പുകളെ പിന്തുണയ്ക്കില്ലെന്നാണ് ഗൂഗിളിന്റെ നിലപാട്. ഓണ്‍ലൈന്‍ ചൂതാട്ടം സംബന്ധിച്ച ഗൂഗിളിന്റെ പുതിയ നിയമങ്ങള്‍ നിരന്തരം ലംഘിച്ചതാണ് നിരോധനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് സെക്യൂരിറ്റി ആന്റ് പ്രൈവസി പ്രോഡക്ടിന്റെ വൈസ് പ്രസിഡന്റ് സെക്യൂരിറ്റി ആന്റ് പ്രൈവസി സംബന്ധിച്ച പുതിയ മാര്‍ഗ നിര്ദ്ദേശത്തെക്കുറിച്ചുളള ബ്ലോഗ് പോസ്റ്റ് ചെയ്ത് അല്പം കഴിഞ്ഞപ്പോഴായിരുന്നു നിരോധനം.