Samsung Galaxy A32 : വില കുറഞ്ഞ 5 ജി ഫോണുമായി സാംസങ്
അതിവേഗം വളരുന്ന ലോകത്ത് ഇന്റര്‍നെറ്റ് ഉണ്ടാക്കുന്ന സ്വാധീനം വലുതാണ്. 5ജി ഇന്രര്‍നെറ്റ് സേവനത്തിലേക്ക് ലോകം പ്രവേശിച്ചു കഴിഞ്ഞു. അതുകൊണ്ട് ഇപ്പോള്‍ വിപണിയിലെത്തുന്ന സ്മാര്‍ട്ഫോണുകളിലെല്ലാം 5ജി ഇന്റര്‍നെറ്റ് സപ്പോര്‍ട്ട് ചെയ്യുന്നതാണ്. തങ്ങളുടെ ഏറ്റവും വില കുറഞ്ഞ 5ജി സ്മാര്‍ട്ഫോണുമായാണ് ഇത്തവണ സാംസങ് എത്തുന്നത്. യൂറോപ്പില്‍ അവതരിപ്പിച്ച സാംസങ് ഗ്യാലക്സി A32 ആണ് 5ജി സപ്പോട്ടുള്ള സാംസങ്ങിന്റെ ഏറ്റവും വില കുറഞ്ഞ ഫോണ്‍. 279 യൂറോ ഏകദേശം 25000 ഇന്ത്യന്‍ രൂപയാണ് ഫോണിന്റെ വില.
6.5 ഇഞ്ച് എച്ച്‌ഡി പ്ലസ് ഇന്‍ഫിനിറ്റി വി ഡിസ്‌പ്ലേയോടെയെത്തുന്ന ഫോണിന്റെ പ്രവര്‍ത്തനം ഒക്ട-കോര്‍ എസ്‌ഒസി പ്രൊസസറിലാണ്. സാംസങ് വണ്‍ യുഐയില്‍ അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയ്ഡ് 10 ആണ് ഫോണിന്റെ മറ്റൊരു പ്രത്യേകത.
മൂന്ന് വ്യത്യസ്ത റാം മെമ്മറി പാക്കേജിലാണ് ഫോണെത്തുന്നത്. 4,6,8 ജിബി റാമിനൊപ്പം 128ജിബി ഇന്റേണല്‍ സ്റ്റോറേജും ഉള്‍പ്പെടുന്നു. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 1ടിബി വരെ മെമ്മറി സ്റ്റോറേജ് ഉയര്‍ത്താനും സാധിക്കും.
പിന്നില്‍ ക്വാഡ് ക്യാമറ സെറ്റപ്പാണ് ഫോണിന്റേത്. 48എംപി പ്രൈമറി സെന്‍സറിനൊപ്പം 8എംപി അള്‍ട്ര വൈഡ് ആംഗിള്‍ ലെന്‍സും 5എംപി മാക്രോ ഷൂട്ടറും 2എംപി ഡെപ്ത് സെന്‍സറും ഉള്‍പ്പെടുന്നതാണ് റിയര്‍ ക്യാമറ. 13എംപിയുടെ സെല്‍ഫി ക്യാമറയാണ് സാംസങ് നല്‍കിയിരിക്കുന്നത്. 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പവര്‍ ഹൗസ്. 15W ഫാസ്റ്റ് ചാര്‍ജിങ്ങും സൈഡ് മൗണ്ടഡ് ഫിംഗര്‍ പ്രിന്റ് സ്കാനറും ഫോണില്‍ ഉള്‍പ്പെടുന്നു.