Samsung Galaxy M02s :സാംസങ് ഗാലക്സി M02s ഇന്ത്യൻ വിപണിയിലേക്ക്
ജനപ്രിയമായ ഗ്യാലക്സി എം സീരീസില്‍ പുതിയ ബജറ്റ് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി സാംസങ്ങ്. ഗാലക്‌സി എം02എസ് 2021 ജനുവരി 7 ന് ഉച്ചയ്ക്ക് 1 മണിക്ക് പുറത്തിറക്കുമെന്ന് സാംസങ് പ്രഖ്യാപിച്ചു. 10,000 രൂപയ്ക്ക് താഴെയായിരിക്കും ഫോണിന്റെ വിലയെന്ന് ദക്ഷിണ കൊറിയന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാവ് സ്ഥിരീകരിച്ചിട്ടുണ്ട്.
6.5 ഇഞ്ച് എച്ച്‌ഡി + ഇന്‍ഫിനിറ്റി വി ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി എം 02 എസിന്. മികച്ച ഗ്രിപ്പിനായി ഫോണിന്റെ പിന്‍ഭാഗത്ത് ഒരു ടെക്സ്ചര്‍ ഡിസൈന്‍ ഉണ്ടെന്ന് ടീസര്‍ വീഡിയോയില്‍ കാണാം. പിറകില്‍ ട്രിപ്പിള്‍ ക്യാമറ സെറ്റപ്പാണുള്ളത്. ചതുരാകൃതിയിലാണ് റിയര്‍ ക്യാമറ മൊഡ്യൂള്‍.
ഒരു ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സറാണ് ഫോണില്‍. എന്നാല്‍ ഇത് ഏതാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 4 ജിബി റാമാണ് ഫോണില്‍. ഇത് കാഷ്വല്‍ ഗെയിമിംഗിന് മികച്ചതായിരിക്കും. 5,000 എംഎഎച്ച് ആണ് ബാറ്ററി.
ഫോളില്‍ ഒരു ടൈപ്പ്-സി യുഎസ്ബിയാണോ, വേഗത്തിലുള്ള ചാര്‍ജിംഗിനെ പിന്തുണയ്‌ക്കുമോ ഇല്ലയോ എന്നതൊന്നും ഇതുവരെ വ്യക്തമല്ല. ഫോണിന്റെ ടീസറില്‍, ഒരു സ്പീക്കര്‍ ഗ്രില്ലും ദൃശ്യമാണ്, അത് ഉപകരണത്തിലെ ഉള്ളടക്കം ഉപയോഗിക്കുമ്ബോള്‍. റിയല്‍മീ നര്‍സോ 20 എ, റെഡ്മി 9, നോക്കിയ 2.4, തുടങ്ങിയ ഫോണുകളുമായാണ് സാംസങ് ഗാലക്‌സി എം 02 എസ് മത്സരിക്കുക.
മുന്‍വശത്ത് കട്ടിയുള്ള ബെസലുകളുള്ള എം01 നെ അപേക്ഷിച്ച് സാംസങ് എം02എസ് മോഡല്‍ ഡിസൈനില്‍ മെച്ചപ്പെട്ടിട്ടുണ്ട്. എം01 മോഡലില്‍ പിറകില്‍ 13 എംപി പ്രധാന ക്യാമറയും 2 എംപി ഡെപ്ത് സെന്‍സറുമുള്ള ഇരട്ട ക്യാമറ സെറ്റപ്പായിരുന്നു. 4,000 എംഎഎച്ച് ആയിരുന്നു എം01 മോഡലിന്റെ ബാറ്റ കപ്പാസിറ്റി.
സാംസങിന്റെ ഗാലക്‌സി എം 12 ഫോണിന്റെ ലോഞ്ച് ഉടനുണ്ടാവുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. എം 51 ന് സമാനമായ 7,000 എംഎഎച്ച് ബാറ്ററിയാണ് എം12ലും വരുന്നതെന്നാണ് സൂചനയ. റിപ്പോര്‍ട്ടുകള്‍ പ്രകാരം, എം 12 ഇതിനകം തന്നെ ഇന്ത്യയില്‍ വന്‍തോതിലുള്ള ഉല്‍പാദനത്തിലാണ്. ഉടന്‍ അവ ലോഞ്ച് ചെയ്യാന്‍ സാധ്യതയുണ്ട്. 3 ജിബി റാമും എക്‌സിനോസ് 850 പ്രോസസറുമുള്ള എം12 ആന്‍ഡ്രോയിഡ് 11 ല്‍ അധിഷ്ടിതമായി സാംസങ് വണ്‍ യുഐയില്‍ പ്രവര്‍ത്തിപ്പിക്കുെമെന്ന് ഗീക്ക്ബെഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.