Samsung Galaxy M51 ലോഞ്ച് കമ്പനി പ്രഖ്യാപിച്ചു  

കുറച്ച് നാളുകളായി പുത്തന്‍ ലോഞ്ചുകളാൽ സ്മാര്‍ട്ട് ഫോണ്‍ ഇന്‍ഡസ്ട്രി വിപ്ലവം സൃഷ്ടിക്കുകയാണ്. ഈ വിപ്ലവത്തിന്‍റെ മുന്‍നിരയില്‍ തന്നെയാണ് Samsung-ന്‍റെ സ്ഥാനം. Samsung ഉടന്‍ തന്നെ പുതിയൊരു ലോഞ്ച് നടത്തുമെന്ന അഭ്യൂഹങ്ങളും അടുത്തിടെ പരന്നിരുന്നു. ഈ അഭ്യൂഹങ്ങള്‍ ശരിവെക്കുന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് Samsung. M Series-ൽ ഏറ്റവും പുതിയ
Samsung Galaxy M51 സ്മാര്‍ട്ട് ഫോണിന്‍റെ ലോഞ്ചിങ് ആണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. ഒരു #MeanestMonsterEver തന്നെയായിരിക്കും Galaxy M51 എന്ന വാഗ്ദാനം നല്‍കികൊണ്ട്, ഫോണ്‍ Amazon-ല്‍ ഇതിനകം തന്നെ ടീസ് ചെയ്തിരുന്നു Samsung.

സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നത് എന്തൊക്കെയാണോ, അവയെ എല്ലാം മറ്റൊരു തലത്തിലേക്ക് ഉയര്‍ത്താന്‍ M-series സ്മാര്‍ട്ട് ഫോണുകള്‍ കൊണ്ട് Samsung-ന് കഴിഞ്ഞിട്ടുണ്ട്. അത് തന്നെയായിരിക്കും Samsung Galaxy M51 സ്മാര്‍ട്ട് ഫോണും നമുക്കായി സമ്മാനിക്കുന്നത്. 6000 mAh ബാറ്ററിയേക്കാൾ കരുത്തുറ്റ ബാറ്ററിയാണോ ഫോണില്‍, സ്ക്രീനിൽ വരുന്ന മാറ്റങ്ങള്‍ എന്തൊക്കെയായിരിക്കും, പ്രൊസസറിലും ഡിസൈനിലുമുള്ള മാറ്റങ്ങള്‍ തുടങ്ങി ഫോണിനെ കുറിച്ചും അതിലെ ഫീച്ചറുകളെ കുറിച്ചുമുള്ള വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.

പുതിയ #MeanestMonsterEver സ്മാര്‍ട്ട് ഫോണ്‍ നമുക്കായി ഒരുക്കി വെക്കുന്നത് എന്തൊക്കെയാണെന്ന് അറിയാന്‍ വേണ്ടി ശ്രമിക്കുന്ന, ടെക്നോളജിയിൽ അത്യുത്സാഹം കാണിക്കുന്നവരെ ആകാംക്ഷാഭരിതരാക്കുന്ന ടീസറാണ് Samsung പുറത്ത് വിട്ടിരിക്കുന്നത്. തമാശ നിറഞ്ഞതും ആവേശം നിറക്കുന്നതുമായ അനൗണ്‍സ്മെന്‍റ് ടീസര്‍ പുറത്തിറക്കിയ Samsung പുതിയ ഫോണിന്‍റെ ബാറ്ററി ബാക്ക് അപ്പ്, ക്യാമറ സെറ്റപ്പ്, ഡിസ്പ്ലേ സൈസ് എന്നിവയെ കുറിച്ചുള്ള ഊഹങ്ങള്‍ പങ്കുവെക്കാന്‍ ഫോണ്‍ ആരാധകരെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

വേഗതയേറിയ Qualcomm Ⓡ Snapdragon TM Processor ആയിരിക്കും ഫോണില്‍ ഉണ്ടായിരിക്കുകയെന്ന കാര്യം Samsung സ്ഥിരീകരിച്ചിട്ടുണ്ട്. ഒപ്പം ചിത്രങ്ങളിലൂടെ ഫോണിന് Quad-Cam സെറ്റപ്പ് ആയിരിക്കുമെന്നും Samsung-ന്‍റെ സ്വന്തം Infinity-O display ആണ് ഉണ്ടായിരിക്കുകയെന്നും മനസ്സിലായിട്ടുണ്ട്.

വരും ദിവസങ്ങളിൽ നമ്മളെ ആവേശത്തിമിര്‍പ്പിലാഴ്ത്തുന്ന ഒരു മത്സരമായിരിക്കും ഈ പുതിയ #MeanestMonsterEver സ്മാര്‍ട്ട് ഫോണ്‍ ഒരുക്കുകയെന്ന സൂചനകളാണ് ലഭിക്കുന്നത്. ഇതിനെ കുറിച്ച് Samsung വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും മത്സരം അടിപൊളിയായിരിക്കുമെന്ന് ഉറപ്പാണ്. സപ്തംബറിൽ ലോഞ്ച് ചെയ്യുന്ന Galaxy M51 സ്മാര്‍ട്ട് ഫോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഫോണിലെ ഫീച്ചറുകളെ കുറിച്ചുള്ള സൂചനകളും അടുത്ത ദിവസങ്ങള്‍ Samsung പുറത്തുവിട്ടേക്കും.

M-series-ല്‍ അവസാനമായി പുറത്തിറങ്ങിയ Samsung M31s സ്മാര്‍ട്ട് ഫോണ്‍ ഫോട്ടോഗ്രാഫിയെ മറ്റൊരു തലത്തിലേക്ക് നയിച്ചിരുന്നു. Samsung Galaxy M51 ഫോണിൽ Quad-Camera സെറ്റപ്പ് ആണെന്ന് Samsung സ്ഥിരീകരിച്ച സ്ഥിതിക്ക്, പുതിയ ഫോണിനെ മികവുറ്റതാക്കി മാറ്റാന്‍ വേണ്ടി എന്താണ് അവര്‍ ഒരുക്കിവെക്കുന്നതെന്ന് കണ്ടറിയാം. Amazon.in-ലും Samsung.com-ലുമായിട്ടായിരിക്കും ഫോണിന്‍റെ വിൽപ്പന നടക്കുക. കരുത്തുറ്റ ബാറ്ററി ബാക്ക് അപ്പ്, മികവുറ്റ ഡിസ്പ്ലേ, Quad-camera സെറ്റപ്പ്, Qualcomm Ⓡ Snapdragon TM Processor എന്നീ സൂചനകള്‍ വെച്ച് നോക്കുമ്പോള്‍ Samsung Galaxy M51 സ്മാര്‍ട്ട് ഫോണ്‍ Meanest Monster Ever തന്നെയായിരിക്കുമെന്ന് ഉറപ്പാണ്. ആവേശത്തോടെ കാത്തിരിക്കുകയാണോ നിങ്ങള്‍? ഫോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ നിങ്ങളിലേക്ക് എത്തും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team