SBI യുടെ അറ്റാദായം വർധിച്ചു!
മുംബൈ: സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഎയെുടെ അറ്റാദായം 51.9 ശതമാനം വര്‍ധിച്ച് 4574.16 കോടി രൂപയായി.
കഴിഞ്ഞ വര്‍ഷം ഇതേ ത്രൈമാസത്തില്‍ 3011.73 കോടി രൂപയായിരുന്നു എസ്ബിഐയുടെ അറ്റാദായം. ബാങ്കിന്റെ മൊത്ത വരുമാനം മുന്‍ വര്‍ഷത്തേക്കാള്‍ 3.42 ശതമാനം വര്‍ധിച്ച് 75,341.80 കോടി രൂപയായി.
മുന്‍വര്‍ഷം ഇതേ കാലയളവില്‍ 72,850.78 കോടി രൂപയായിരുന്നു മൊത്തവരുമാനം.
എസ്ബിഐയുടെ അറ്റപലിശ വരുമാനത്തിലും 14.56 ശതമാനം വളര്‍ച്ചയുണ്ട്. സെപ്റ്റംബര്‍ അവസാനം ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാദം 14.72 ശതമാനമാണ്.