SBI ATM കളിൽ നിന്നും OTP നിശ്ചിത സമയത്തിനുള്ളിൽ ലഭിക്കാതത്തിനാൽ ഇടപാടുകൾ തടസപ്പെടുന്നു.  

തൃ​ശൂ​ര്‍: പ​തി​നാ​യി​രം രൂ​പ​ക്ക് മു​ക​ളി​ലു​ള്ള തു​ക എ​സ്.​ബി.​ഐ എ.​ടി.​എ​മ്മി​ലൂ​ടെ പി​ന്‍​വ​ലി​ക്കാ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ഒ.​ടി.​പി (വ​ണ്‍ ടൈം ​പാ​സ്​​വേ​ഡ്) സം​വി​ധാ​നം വ​ലി​യൊ​രു വി​ഭാ​ഗം ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് പ​രീ​ക്ഷ​ണ​മാ​വു​ന്നു. സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ള്‍ കാ​ര​ണം നി​ശ്ചി​ത സ​മ​യ​ത്തി​ന​കം ഒ.​ടി.​പി ല​ഭി​ക്കാ​തെ ഇ​ട​പാ​ട് ത​ട​സ്സ​പ്പെ​ടു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് രാ​ജ്യ​വ്യാ​പ​ക​മാ​യി എ​സ്.​ബി.​ഐ​ക്ക് ല​ഭി​ക്കു​ന്ന​ത്.

പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​മം ന​ട​ക്കു​ക​യാ​ണ്. എ.​ടി.​എം വ​ഴി​യു​ള്ള ത​ട്ടി​പ്പ് ത​ട​യാ​നാ​ണ് ഒ.​ടി.​പി ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.10,000 രൂ​പ​ക്ക് മു​ക​ളി​ല്‍ എ.​ടി.​എ​മ്മി​ല്‍​നി​ന്ന് എ​ടു​ക്കാ​ന്‍ രാ​ത്രി എ​ട്ടു മു​ത​ല്‍ രാ​വി​ലെ എ​ട്ടു​വ​രെ ഒ.​ടി.​പി ഏ​ര്‍​പ്പെ​ടു​ത്തി​യ​ത് ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ്. അ​ടു​ത്ത പ​ടി​യാ​യാ​ണ് ക​ഴി​ഞ്ഞ​മാ​സം 18 മു​ത​ല്‍ ഇ​ത് 24 മ​ണി​ക്കൂ​റും ബാ​ധ​ക​മാ​ക്കി​യ​ത്.

10,000 രൂ​പ​ക്ക്​ മു​ക​ളി​ലു​ള്ള സം​ഖ്യ എ.​ടി.​എ​മ്മി​ല്‍ ടൈ​പ്പ് ചെ​യ്താ​ല്‍ ബാ​ങ്കി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത മൊ​ബൈ​ല്‍ ന​മ്ബ​റി​ലേ​ക്ക് ഒ.​ടി.​പി വ​രും. ഇ​ത് നി​ശ്ചി​ത​സ​മ​യ​ത്തി​ന​കം എ.​ടി.​എ​മ്മി​ല്‍ ടൈ​പ് ചെ​യ്താ​ലേ പ​ണം ല​ഭി​ക്കു​ക​യു​ള്ളൂ. എ​ന്നാ​ല്‍, സം​ഖ്യ രേ​ഖ​പ്പെ​ടു​ത്തി നി​ശ്ചി​ത സ​മ​യ​ത്തി​ന​കം ഒ.​ടി.​പി ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യാ​ണ് ഇ​പ്പോ​ള്‍ വ്യാ​പ​ക​മാ​വു​ന്ന​ത്. സു​ര​ക്ഷി​ത​ത്വ​ത്തി​നാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ ഒ.​ടി.​പി സം​വി​ധാ​ന​ത്തി​ലെ പ്ര​ശ്​​ന​ങ്ങ​ള്‍ എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ക്കു​മെ​ന്ന് എ​സ്.​ബി.​ഐ എ.​ടി.​എം ചാ​ന​ല്‍ വൃ​ത്ത​ങ്ങ​ള്‍ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team