SSLC, +2 പരീക്ഷകളിൽ ഇന്നും തിരുത്തു! കേന്ദ്രത്തിന്റെ എതിർപ്പ് മാറി, നേരത്തേ നിശ്ചയിച്ചത് പ്രകാരം നടത്തും.  


പരീക്ഷാ ടൈംടേബിള് നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു, ഈ മാസം മെയ്‌ 26 മുതൽ 30 വരെയാണ് പരീക്ഷകൾ നിശ്ചയിച്ചിരുന്നത്. എന്നാൽ കേന്ദ്രത്തിന്റെ നിർദ്ദേശപ്രകാരം മാറ്റിവെച്ചതായിരുന്നു. ഇപ്പോൾ കേന്ദ്ര അനുമതി ആയിട്ടുണ്ട്. അതു കൊണ്ട് നേരത്തേ നിശ്ചയിച്ച സമയക്രമത്തിൽ തന്നെ നടത്തും.

കേന്ദ്രവുമായി തർക്കിക്കേണ്ട സന്ദർഭങ്ങൾ വന്നേക്കാം, എന്നാൽ ഈ വിഷയത്തിൽ അതിന്റെ ആവശ്യം ഇല്ല എന്നത് കൊണ്ടാണ് കേന്ദ്ര നിർദ്ദേശപ്രകാരം പരീക്ഷകൾ രാവിലെ മാറ്റിവെച്ചത് എന്നും പിന്നീട് കാര്യങ്ങൾ കേന്ദ്രത്തെ ബോധിപ്പിച്ചപ്പോൾ കേന്ദ്ര അനുമതി ലഭിച്ചുവെന്നും മുഖ്യമന്ത്രി.

ഉപാധികളോടെയാണ് പരീക്ഷ നടത്തിപ്പിന് കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്.

ഉപാധികൾ: കണ്ടെയ്ൻമെന്റ് സോണുകളിൽ പരീക്ഷാ കേന്ദ്രങ്ങളിൽ അനുവദിക്കാനാകില്ല.അധ്യാപകരും മറ്റ് ജീവനക്കാരും വിദ്യാർഥികളും മാസ്ക് ധരിക്കണം.പരീക്ഷാകേന്ദ്രങ്ങളിൽ തെർമൽ സ്കാനിങ്, സാനിറ്റൈസർ സൗകര്യങ്ങൾ ഒരുക്കണം.പരീക്ഷാകേന്ദ്രങ്ങളിൽ സാമൂഹിക അകലം പാലിക്കണം.വിവിധ ബോർഡുകൾക്ക് അനുസൃതമായി പരീക്ഷാതിയതികളിൽ വ്യത്യാസമുണ്ടായിരിക്കു.കുട്ടികളെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കാൻ പ്രത്യേക ബസുകൾ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഒരുക്കിക്കൊടുക്കണം.

പരീക്ഷക്ക്‌ ആവശ്യമായ ക്രമീകരണങ്ങളും മുൻകരുതലുകളും നടത്തും. രക്ഷിതാക്കൾ ആശങ്കപ്പെടേണ്ടതില്ല, സമയാസമയത്തിനു ഇത്തരം കാര്യങ്ങൾ നടക്കേണ്ടത് വിദ്യാഭ്യാസ മേഖലക്ക് അനിവാര്യമെന്നും ഇന്നത്തെ പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team