Y51A, മിഡ്റേഞ്ച് സെഗ്മെന്റിലേക്ക് വിവോയുടെ പുതിയ സ്മാർട്ട്ഫോൺ; വില 17,990
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഏറ്റവും അധികം മത്സരമുള്ള മിഡ് റേഞ്ച് സെഗ്മെന്റിലേക്ക് ചൈനീസ് ബ്രാൻഡായ വിവോ പുത്തൻ ഫോൺ അവതരിപ്പിച്ചു. 8 ജിബി റാമും 128 ജിബി ഓൺ ബോർഡ് മെമ്മറിയുമുള്ള Y51A ആണ് വിവോയുടെ പുത്തൻ താരം. ടൈറ്റാനിയം സഫയർ, ക്രിസ്റ്റൽ സിംഫണി നിറങ്ങളിൽ വില്പനക്കെത്തിയിരിക്കുന്ന Y51A-യ്ക്ക് 17,990 രൂപയാണ് വില. വിവോ ഇന്ത്യ ഇ-സ്റ്റോർ, ആമസോൺ, ഫ്ലിപ്കാർട്ട്, പേടിഎം, ടാറ്റാക്ലിക്ക് തുടങ്ങിയ വെബ്‌സൈറ്റുകളിലൂടെയും റീറ്റെയ്ൽ സ്റ്റോറുകൾ വഴിയും വിവോ Y51A വാങ്ങാം.
ഏറ്റവും പുതിയ ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന വിവോ Y51A-യ്ക്ക് 6.58 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080×2,408 പിക്‌സൽ) എൽസിഡി ഡിസ്‌പ്ലേയാണ്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസ്സർ 8 ജിബി റാമുമായി ചേർന്ന് പ്രവർത്തിക്കുന്നു. 128 ജിബിയുടെ ഇന്റേണൽ സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെയായി വർദ്ധിപ്പിക്കാം.
48 മെഗാപിക്സൽ പ്രൈമറി സെൻസറും (എഫ് / 1.79 ലെൻസ്), 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറും (എഫ് / 2.2 ലെൻസ്), എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ഷൂട്ടറും ചേർന്ന ട്രിപ്പിൾ ക്യാമെറയാണ് വിവോ Y51A-യ്ക്ക്. സ്ലോ മോഷൻ റെക്കോർഡിംഗ്, സൂപ്പർ നൈറ്റ് മോഡ്, ലൈവ് ഫോട്ടോ, എഐ 48-എംപി മോഡ് എന്നിവ ഈ കാമറ സപ്പോർട്ട് ചെയ്യും. മുൻവശത്ത്, എഫ് / 2.0 അപ്പേർച്ചറുള്ള 16 മെഗാപിക്സൽ സെൽഫി കാമറയാണ്.
18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഫോണിന്. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0, യുഎസ്ബി ടൈപ്പ്-സി, ജിപിഎസ്, യുഎസ്ബി ഒടിജി, എഫ്എം റേഡിയോ എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ. 188 ഗ്രാം മാത്രം ഭാരമുള്ള വിവോ Y51-യ്ക്ക് ഒരു വശത്ത് ക്രമീകരിച്ച ഫിംഗർ പ്രിന്റ് സ്കാനറുണ്ട്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ്, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ എന്നിവയാണ് ഫോണിലെ സെൻസറുകൾ.
ഡിസംബറിൽ വില്പനക്കെത്തിയ
വിവോ Y51-യുമായി താരതമ്യം ചെയ്യുമ്പോൾ ഇരുഫോണുകളും ഏറെക്കുറെ സാമാനമാണ്. അതെ സമയം വ്യത്യസ്തമായ പ്രോസസ്സർ ആണ് ഇരുഫോണുകളും തമ്മിലുള്ള പ്രധാന വ്യത്യാസം.