ആഭരണപ്രേമികൾക്ക് ആശ്വസിക്കാൻ വക നൽകി സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറയുകയാണ്. ഇന്നലെ, അതായത് വ്യാഴാഴ്ച മാത്രം പവന് 5240 രൂപയാണ് കുറഞ്ഞത്. മൂന്ന് തവണ വിലയിൽ മാറ്റമുണ്ടായി. രാവിലെ പവന് 2040 രൂപയും ഉച്ചയ്ക്ക് 2000 രൂപയും വൈകുന്നേരം 1200 രൂപയുമാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുറഞ്ഞതാണ് കേരളത്തിലും പ്രതിഫലിച്ചത്. എന്തായാലും സ്വർണവിലയുടെ റെക്കോർഡ് കുതിപ്പിൽ അന്തം വിട്ട ഉപഭോക്താക്കൾക്ക് സന്തോഷം പകരുന്നതാണ് സ്വർണവിലയിലെ വീഴ്ച. പവന് 1,10,200 രൂപ എന്ന വിലയിലായിരുന്നു ഇന്നലെ വൈകുന്നേരം സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. മാർച്ച് മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണിത്. എന്നാൽ ഇന്ന് വില ചെറുതായി ഉയർന്നിട്ടുണ്ട്. പവന് 480 രൂപയാണ് കൂടിയത്. 1,10,680 രൂപയാണ് പുതിയ വില. ഗ്രാമിന് 13,835 രൂപ. ആഭരണം വാങ്ങുമ്പോൾ സ്വർണ വിലക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് ചാർജ് എന്നീ ഘടകങ്ങളും ചേരുമ്പോഴാണ് ആഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെ ഒരുപവൻ സ്വർണാഭരണം വാങ്ങാൻ പവന്റെ വിലയിൽ അധികം നൽകണം. അതായത് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ 22 കാരറ്റ് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,25,000 രൂപ നൽകേണ്ടി വരും. പശ്ചിമേഷ്യയിലെ സംഘര്‍ഷം ക്രൂഡ് ഓയിലിന്റെയും വാതകത്തിന്റെയും വില കുത്തനെ വര്‍ധിപ്പിച്ചു. ഇതോടെ വന്‍കിട നിക്ഷേപകരുടെയും രാജ്യങ്ങളുടെയും ശ്രദ്ധ ഈ മേഖലയിലേക്ക് തിരിഞ്ഞിട്ടുണ്ട്. പണപ്പെരുപ്പം കൂടാനുള്ള സാധ്യതയില്‍ സ്വര്‍ണവില വീണ്ടും താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര സ്വർണവില ഔൺസിന് 4700 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. സ്വര്‍ണവില ഇനിയും കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍. പശ്ചിമേഷ്യയിലെ യുദ്ധം അമേരിക്കക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്. മാത്രമല്ല, ക്രൂഡ് ഓയില്‍, വാതക മേഖല ആക്രമിക്കപ്പെട്ടതോടെ രണ്ടിനും വില ഉയരാന്‍ തുടങ്ങി. ഇത് എല്ലാ രാജ്യങ്ങള്‍ക്കും ഇറക്കുമതി ചെലവ് ഇരട്ടിയാക്കി. പണപ്പെരുപ്പം കുത്തനെ വര്‍ധിക്കുമോ എന്ന ആശങ്കയാണ് ബാക്കിയുള്ളത്. Post navigation Best fashion news of November 2022