സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI), മൾട്ടി ഓപ്ഷൻ ഡെപ്പോസിറ്റ് സ്കീമിനെക്കുറിച്ച് (MODS) നിങ്ങൾ കേട്ടിട്ടുണ്ടോ? ഒരു സേവിങ്സ് അക്കൗണ്ടുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന പലിശ നേടാൻ ഉപയോക്താക്കളെ സഹായിക്കുന്ന തരം അക്കൗണ്ടാണിത്. ഈ സ്കീം പ്രകാരം, അക്കൗണ്ട് ഹോൾഡറുടെ സേവിങ്സ് അക്കൗണ്ടിൽ സെറ്റ് ചെയ്ത പരിധിക്ക് മുകളിൽ വരുന്ന തുക ഒരു ഫിക്സഡ് ഡെപ്പോസിറ്റിലേക്ക് ഓട്ടമാറ്റിക്കായി മാറുകയാണ് ചെയ്യുക.
അതേ സമയം ഡെബിറ്റ് മാൻഡേറ്റ് പാലിക്കാൻ തക്ക ബാലൻസ് സേവിങ്സ് അക്കൗണ്ടിൽ ഇല്ലാതെ വരുമ്പോൾ ഫിക്സഡ് ഡെപ്പോസിറ്റിൽ നിന്ന് (MOD സ്കീം പ്രകാരം) ഭാഗികമായോ, പൂർണമായോ പണം തിരികെ സേവിങ്സ് അക്കൗണ്ടിലേക്ക് ലഭ്യമാക്കുകയും ചെയ്യുന്നു.എന്താണ് ഒരു MOD അക്കൗണ്ട്?
എസ്.ബി.ഐ ഈ അക്കൗണ്ടിനെക്കുറിച്ച് ഇങ്ങനെ പറയുന്നു. ‘സേവിങ്സ് അക്കൗണ്ടിൽ അധികം വരുന്ന പണത്തിൽ നിന്ന് ഉയർന്ന പലിശ നേടാൻ ഉപയോക്താവിനെ സഹായിക്കുക എൻ്നതാണ് SBI MOD കൊണ്ട് ഉദ്ദേശിക്കുന്നത്. സേവിങ്സ് അക്കൗണ്ടിലെ ത്രെഷോൾഡ് ലിമിറ്റ് കഴിഞ്ഞാൽ ബാക്കി പണം ഓട്ടോമാറ്റിക്കായി ടേം ഡെപ്പോസിറ്റുകളിലേക്ക് (MODS) ട്രാൻസ്ഫർ ചെയ്യപ്പെടും. സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ പണം ഡെബിറ്റ് മാൻഡേറ്റ് പരിധിക്ക് താഴെ പോയാൽ, ടേം ഡെപ്പോസിറ്റുകളിൽ നിന്ന് ഭാഗികമായോ, മുഴുവനായോ ഉള്ള പിൻവലിക്കൽ (റിവേഴ്സ് സ്വീപ്) എക്സിക്യൂട്ട് ചെയ്യുകയും, പണം സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ നൽകുകയും ചെയ്യും’.
പലിശ ഇങ്ങനെ
പാദവാർഷികാടിസ്ഥാനത്തിലും, കോമ്പൗണ്ടിങ് രീതിയിലുമാണ് MOD അക്കൗണ്ടിലെ പലിശ നൽകുന്നത്. MOD നിക്ഷേപം ഭാഗികമായി പിൻവലിക്കുകയാണെങ്കിൽ (ബ്രേക്ക് ചെയ്താൽ), ആ തുക നിക്ഷേപിച്ചിരുന്ന കാലയളവിലേക്ക് ബാധകമായ പലിശ നിരക്കിൽ, പിഴ ഈടാക്കിയ ശേഷമായിരിക്കും നൽകുന്നത്.

