Latest

ദീപാവലിക്ക് മുമ്പ് സ്വര്‍ണ്ണവില കൂപ്പുകുത്താം; ആഗോള ബാങ്കുകളുടെ മുന്നറിയിപ്പും നിക്ഷേപ തന്ത്രങ്ങളും

Share

Gold Rate Today: ധന്‍തേരസ്, ദീപാവലി ഉത്സവകാല വാങ്ങലുകള്‍ക്ക് മുന്നോടിയായി സ്വര്‍ണ്ണവില യില്‍ വലിയ തിരുത്തല്‍ പ്രവചിച്ച് ആഗോള സാമ്പത്തിക ഭീമന്മാരായ ബാങ്ക് ഓഫ് അമേരിക്കയും HSBCയും. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില ഔണ്‍സിന് 3,750 ഡോളറിലേക്കും (ഇന്ത്യയില്‍ 10 ഗ്രാമിന് 1.15 ലക്ഷം രൂപ) താഴാമെന്നാണ് പുതിയ മുന്നറിയിപ്പ്. ധൃതിപിടിച്ച് പണം ചെലവഴിക്കുന്നതിന് മുമ്പ് നിക്ഷേപകരും ആഭരണപ്രിയരും ഈ പ്രവചനങ്ങള്‍ മനസിലാക്കേണ്ടതുണ്ട്.സ്വര്‍ണ്ണം ഇടിയുന്നുസ്വര്‍ണ്ണവില അതിന്റെ സമീപകാലത്തെ റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് താഴേക്ക് വീഴുകയാണ്. ദീപാവലി, ധന്‍തേരസ് തുടങ്ങിയ ഉത്സവ സീസണുകള്‍ക്ക് മുമ്പ് സ്വര്‍ണ്ണവില ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. എച്ച്.എസ്.ബി.സി (HSBC), ബാങ്ക് ഓഫ് അമേരിക്ക (Bank of America) തുടങ്ങിയ പ്രമുഖ ആഗോള ബാങ്കുകള്‍ സ്വര്‍ണ്ണവിലയെക്കുറിച്ചുള്ള തങ്ങളുടെ മുന്‍ പ്രവചനങ്ങള്‍ തിരുത്തി കഴിഞ്ഞു. വിലയില്‍ വലിയ തിരുത്തല്‍ അവര്‍ പ്രവചിക്കുന്നു.

സ്വര്‍ണ്ണവില പ്രവചനങ്ങള്‍

എച്ച്.എസ്.ബി.സി 2026-ലെ സ്വര്‍ണ്ണത്തിന്റെ ശരാശരി വില ഔണ്‍സിന് 4,560 ഡോളറില്‍ നിന്ന് 4,490 ഡോളറായി വെട്ടിച്ചുരുക്കി. ദീപാവലിക്ക് മുമ്പ് വിലയില്‍ ഇനിയും ഇടിവ് ഉണ്ടായേക്കാമെന്നാണ് നിഗമനം.

ബാങ്ക് ഓഫ് അമേരിക്ക സ്വര്‍ണ്ണവില ഈ വര്‍ഷത്തെ അവസാന പാദത്തില്‍ ഔണ്‍സിന് 4,000 ഡോളറിന് താഴേക്ക് എത്തിയേക്കാമെന്ന് പ്രവചിക്കുന്നു. ഏകദേശം 3,750 ഡോളര്‍ വരെ താഴാമെന്ന് വിലയിരുത്തുന്നു. അതായത് ഇന്ത്യയില്‍ 10 ഗ്രാമിന് ഏകദേശം 1.15 ലക്ഷം രൂപ. നേരത്തെ ഔണ്‍സിന് 5,000 ഡോളര്‍ എത്തുമെന്നായിരുന്നു ഇവരുടെ പ്രവചനം.

മിഡില്‍ ഈസ്റ്റ് പ്രശ്‌നങ്ങള്‍ തുടരുകയും, അസംസ്‌കൃത എണ്ണവില ബാരലിന് 150 ഡോളര്‍ വരെ എത്തുകയും ചെയ്താല്‍, 2027 -ല്‍ സ്വര്‍ണ്ണവില ഔണ്‍സിന് 3,500 ഡോളറായി വരെ കുറയാമെന്നും (10 ഗ്രാമിന് 1.08 ലക്ഷം രൂപ) ബാങ്ക് ഓഫ് അമേരിക്ക മുന്നറിയിപ്പ് നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *