Latest

അവസാന അവസരം, 2 വർഷം കൊണ്ട് 1.60 ലക്ഷം പലിശ; കേരള സർക്കാരിന്റെ 8% സ്പെഷ്യൽ ട്രഷറി എഫ്ഡി തന്ത്രം

Share

Kerala Treasury FD Interest Rates 2026: കേരള സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ഗ്യാരന്റിയോടെ 2 വര്‍ഷത്തെ ട്രഷറി സ്ഥിരനിക്ഷേപങ്ങള്‍ക്ക് (Kerala Treasury FD) 8% വരെ ഉയര്‍ന്ന പലിശ നേടാം. 10 ലക്ഷം രൂപ നിക്ഷേപിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് 2 വര്‍ഷം കൊണ്ട് 1.60 ലക്ഷം രൂപ പലിശ വരുമാനം ഉറപ്പാക്കുന്ന ഈ പദ്ധതിയില്‍ ലാഭം ഇരട്ടിയാക്കാനുള്ള എഫ്.ഡി ലാഡറിംഗ് (FD Laddering) തന്ത്രങ്ങളും ഒളിഞ്ഞിരിക്കുന്നു. കൈവശമുള്ള പണം സുരക്ഷിതമായി വളര്‍ത്താന്‍ ആഗ്രഹിക്കുന്ന ഏതൊരു മലയാളിക്കും വന്‍ അവസരമാണ് കേരള സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്.
ഉയര്‍ന്ന പലിശ നിരക്ക്കേരള ട്രഷറി വകുപ്പിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ പ്രകാരം 731 ദിവസത്തെ നിക്ഷേപങ്ങള്‍ക്ക് സാധാരണക്കാര്‍ക്ക് 7.75% പലിശയും, മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 8% പലിശയും ലഭിക്കും. 2 വര്‍ഷ കാലയളവില്‍ ഇത്രയം പലിശ 100% സുരക്ഷയില്‍ നല്‍കുന്ന മറ്റൊരു നിക്ഷേപം കണ്ടെത്തുക ബുദ്ധിമുട്ടാകും. 2026 ഒക്‌ടോബര്‍ 7 വരെ ഈ നിരക്കുകള്‍ ബാധകമായിരിക്കുമെന്ന് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

10 ലക്ഷം നിക്ഷേപിച്ചാല്‍

നിക്ഷേപ റിട്ടേണ്‍ കാല്‍ക്കുലേറ്റര്‍ പ്രകാരം ഒരു വ്യക്തി 10 ലക്ഷം രൂപ 2 വര്‍ഷത്തേക്ക് ട്രഷറി സ്ഥിരനിക്ഷേപത്തില്‍ (FD) നിക്ഷേപിക്കുന്നുവെന്ന് കരുതുക. പൊതുജനങ്ങള്‍ 7.75% പലിശ നിരക്ക് പ്രകാരം കാലാവധിയില്‍ 1,55,000 രൂപ പലിശ കിട്ടും. ഇതേ നിക്ഷേപം മുതിര്‍ന്ന പൗരന്‍ ആണ് നടത്തുന്നതെങ്കില്‍ 8.00% പലിശ നിരക്കില്‍ 1,60,000 രൂപ ലഭിക്കും.

പദ്ധതിയുടെ പ്രധാന ഹൈലൈറ്റുകള്‍

ബാങ്ക് എഫ്ഡികളേക്കാള്‍ മികച്ച പലിശ ഹ്രസ്വകാലത്ത് ലഭിക്കുന്നുവെന്നത് തന്നെയാണ് പ്രധാന ഹൈലൈറ്റ്. നിക്ഷേപിക്കുന്ന മുഴുവന്‍ തുകയ്ക്കും കേരള സര്‍ക്കാരിന്റെ ഗ്യാരണ്ടി ആസ്വദിക്കാം. സ്ഥിര വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് പലിശ തുക മാസംതോറും പിന്‍വലിക്കാനോ, അക്കൗണ്ടിലേക്ക് മാറ്റാനോ സാധിക്കും. ട്രഷറി നിക്ഷേപങ്ങളില്‍ പലിശ തുകയില്‍ നിന്ന് നേരിട്ട് ടിഡിഎസ് പിടിക്കില്ലെന്നതും ഒരു പ്രത്യേകയാണ്. അതേസമയം പലിശ വരുമാനത്തിന് ആദായനികുതി ബാധ്യതയില്ലെന്നല്ല അര്‍ത്ഥം.

Leave a Reply

Your email address will not be published. Required fields are marked *