Latest

ഇന്ത്യയുടെ തലവര മാറ്റും എംഎല്‍എഫ്എഫ്; ഫാസ്ടാഗുകളില്‍ വരുന്ന വിപ്ലവകരമായ മാറ്റം, യാത്രക്കാര്‍ക്ക് വലിയ നേട്ടം

Share

MLFF FASTag Updates: ദേശീയപാതകളിലെ ടോള്‍ ബൂത്തുകളില്‍ വണ്ടി നിര്‍ത്തി സമയം പാഴാക്കുന്ന നാളുകള്‍ക്ക് വിട. ബാരിയറുകളില്ലാതെ സാധാരണ ഹൈവേ വേഗതയില്‍ യാത്ര ചെയ്യുമ്പോള്‍ തന്നെ ടോള്‍ തുക സ്വയം ഈടാക്കുന്ന ‘മള്‍ട്ടി ലെയിന്‍ ഫ്രീ ഫ്‌ലോ’ (MLFF) ടോളിംഗ് സംവിധാനത്തിലേയ്ക്ക് ഇന്ത്യ ഉടന്‍ പൂര്‍ണ്ണമായും മാറും. എഎന്‍പിആര്‍ (ANPR) ക്യാമറകളും, ലിഡാര്‍ (LiDAR) സെന്‍സറുകളും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം നിലവിലെ ഫാസ്ടാഗ് രീതിയെ കൂടുതല്‍ വേഗമുള്ളതും കാര്യക്ഷമവുമാക്കും.എന്താണ് മള്‍ട്ടി ലെയിന്‍ ഫ്രീ ഫ്‌ലോ ടോളിംഗ് (MLFF)ഇന്ത്യന്‍ ദേശീയപാതകളില്‍ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന സുപ്രധാന സാങ്കേതിക മുന്നേറ്റമാണ് മള്‍ട്ടി ലെയിന്‍ ഫ്രീ ഫ്‌ലോ ടോളിംഗ്. ടോള്‍ പ്ലാസകളില്‍ വാഹനങ്ങള്‍ നിര്‍ത്തുകയോ വേഗത കുറയ്ക്കുകയോ ചെയ്യാതെ, സാധാരണ ഹൈവേ വേഗതയില്‍ യാത്ര ചെയ്യുമ്പോള്‍ തന്നെ സ്വമേധയാ ടോള്‍ ഈടാക്കുന്ന അത്യാധുനിക ബാരിയര്‍ രഹിത (Barrier-free) സംവിധാനമാണിത്.

എം.എല്‍.എഫ്.എഫിന്റെ പ്രവര്‍ത്തനം എങ്ങനെ

റോഡിന് മുകളിലായി സ്ഥാപിച്ചിരിക്കുന്ന ഗാണ്ട്രികളില്‍ എ.എന്‍.പി.ആര്‍ (ANPR – Automatic Number Plate Recognition) ക്യാമറകള്‍, അതിവേഗ ആര്‍.എഫ്.,ഐഡി (RFID) റീഡറുകള്‍, 3D/ 4D ലിഡാര്‍ (LiDAR) സെന്‍സറുകള്‍, റഡാറുകള്‍ എന്നിവ വഴിയാണ് ഇതിന്റെ പ്രവര്‍ത്തനം.

വാഹനം ഗാണ്ട്രിക്ക് താഴെക്കൂടി കടന്നുപോകുമ്പോള്‍ ക്യാമറകള്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റും, ആര്‍.എഫ്.ഐഡി റീഡറുകള്‍ ഫാസ്ടാഗും ഒരേസമയം സ്‌കാന്‍ ചെയ്യും. ക്യാമറ നല്‍കുന്ന വിവരങ്ങള്‍ കേന്ദ്ര വാഹന ഡാറ്റാബേസുമായി ഒത്തുനോക്കി, ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്നോ വാലറ്റില്‍ നിന്നോ ടോള്‍ തുക സ്വമേധയാ ഈടാക്കും.

Leave a Reply

Your email address will not be published. Required fields are marked *