Latest

കളി മറന്ന അർജന്റീനയയെ ‘ടിക്കി-ടാക്ക’ യിൽ കെട്ടുകെട്ടി സ്പെയിൻ! അർജന്റീനയ്ക്ക് കണ്ണീർ മടക്കം!

Share

ന്യൂജഴ്‌സിയിലെ സ്റ്റേഡിയത്തിൽ പതിനായിരക്കണക്കിന് സ്പാനിഷ് ആരാധകർ ഒരേ സ്വരത്തിൽ ആർത്തുവിളിച്ചു ആഘോഷിക്കുമ്പോൾ, മറുഭാഗത്ത് മെസ്സി എന്ന ഫുട്ബോൾ മാന്ദ്രികന്റെ അർജന്റീനയെന്ന കൊമ്പന്മാർ മൈതാനത്ത് വീണുടഞ്ഞിരിക്കുകയായിരുന്നു. അർജന്റീനൻ ആരാധകർക്ക് കഴിഞ്ഞ രാത്രി മറ്റൊരു വേൾഡ് കപ്പ്‌ കൂടെ നഷ്ടപ്പെടുന്നടത്തിന്റെ കണ്ണീർക്കടലായിരുന്നു.

ലോക ഫുട്ബോളിന്റെ ചരിത്രത്തിൽ മൂന്ന് ലോകകപ്പ് ഫൈനലുകളിൽ തന്റെ രാജ്യത്തെ നയിച്ച ഏക നായകൻ എന്ന അജയ്യമായ നേട്ടത്തിനരികിൽ നിൽക്കുമ്പോഴും, ലയണൽ മെസ്സിയുടെ തല താഴുന്നതാണ് ലോകം കണ്ടത്. ഇത് കേവലം ഒരു മത്സരത്തിന്റെ പര്യവസാനമായിരുന്നില്ല, ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഒരു അധ്യായത്തിന്റെ അന്ത്യമായിരുന്നു. ഖത്തറിലെ ആനന്ദനൃത്തം ഓർമകളുടെ ആൽബത്തിലേക്ക് ഒതുക്കി, ഫുട്ബോളിന്റെ പൂർണചന്ദ്രൻ വിടവാങ്ങുന്നതിന്റെ അവസാന നിമിഷങ്ങൾ വേൾഡ് കപ്പേന്തിയ മെസ്സിയെയും ഉയർത്തി ലോകം ആഘോഷിക്കാനിരിക്കെയാണ് നിറഞ്ഞാടുമായിരുന്ന കളം മറന്ന രാവിന്റെ നോവായി അർജന്റീന അവിടെ തളർന്നു വീണിരുന്നു.

ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള സ്പെയിൻ തങ്ങളുടെ വജ്രായുധമായ ‘ടിക്കി ടാക്ക’ പുറത്തെടുത്ത് ഫുട്ബോളിന്റെ രാജകുമാരന്മാരെ ഒന്നുമല്ലാതാക്കിക്കളഞ്ഞ കാഴ്ചയാണ് 2026 ഫിഫ വേൾഡ് കപ്പ്‌ ഫൈനൽ വേദിയിൽ കണ്ടത്. ഓന്തെടുക്കാൻ കൊണ്ടും ലക്ഷ്യത്തിലേക്ക് പന്ത് പായിച്ചതും കൃത്യതയാർന്ന പാസുകൾ കൊണ്ടുമെല്ലാം കളിയെ തങ്ങളുടെ വരുത്തിയിലാക്കി ഒരു ചാമ്പ്യന്മാരെപോലെ തന്നെയാണ് ആദ്യാവസാനം സ്പെയിൻ കളം നിറച്ചത്.

അർജന്റീനൻ ഗോളിയുടെ ശക്തമായ സാന്നിധ്യം ഒന്നുകൊണ്ടു മാത്രമാണ് കളി 1-0 യിൽ അവസാനിച്ചത്. മറ്റു കളിക്കാർക്ക് ഒന്നും ചെയ്യാനില്ലെന്ന് അവർ ആദ്യാബസാനം കാണിച്ചു കൊണ്ടേ ഇരുന്നു. കാലം കരുതിവെച്ച ഏറ്റവും ക്രൂരമായ വിധിയായി ഫൈനൽ പര്യവസാനിച്ചു. അവസാന വിസിലോടെ സ്പെയിൻ ചുവപ്പുകടൽ തിരമാലാഖമാക്കെ ആഘോഷം ഉച്ചസ്ഥായിയിലേക്ക് അടുക്കുമ്പോൾ ആ സ്റ്റേഡിയം തെങ്കിക്കരയുന്ന മെസ്സിയെയും കൂട്ടരേയുമായിരുന്നു. ഒടുവിൽ അർജന്റീനയുടെ ആകാശത്തെ ആ നീലവെളിച്ചം അണച്ച് യൂറോപ്പിനു പിന്നാലെ സ്പെയിൻ ലോകവും കീഴടക്കിയിരിക്കി.

Leave a Reply

Your email address will not be published. Required fields are marked *