Latest

യുപിഐ എംഡിആറില്‍ ആശങ്ക; റോളൗട്ട് 2027 ജനുവരിയിലേയ്ക്ക് നീട്ടിയേക്കും, നിരക്കുകളും നിയമങ്ങളും

Share

UPI Updates: യുപിഐ (UPI) ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) പ്രകാരം ഫീസ് ഈടാക്കാനുള്ള നീക്കം 2027 ജനുവരി ഒന്നിലേക്ക് നീട്ടിയേക്കും. വരാനിരിക്കുന്ന ഉത്സവകാലത്തെ ഡിജിറ്റല്‍ വിപണിയെ ബാധിക്കാതിരിക്കാനും, ഫീസ് പങ്കിടുന്നതില്‍ ബാങ്കുകളും, പേയ്മെന്റ് അഗ്രിഗേറ്റര്‍മാരും തമ്മിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനുമാണ് ഈ തീരുമാനം. ഗൂഗിള്‍ പേ, ഫോണ്‍പേ തുടങ്ങി യുപിഐ ആപ്പുകള്‍ ഉപയോഗിക്കുന്ന സാധാരണക്കാരുടെ ദൈനംദിന ഇടപാടുകള്‍ പഴയതുപോലെ പൂര്‍ണ്ണമായും സൗജന്യമായി തന്നെ തുടരും.എന്താണ് എംഡിആര്‍ (MDR)മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് എന്നത് വ്യാപാരികള്‍ തങ്ങളുടെ കടകളില്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ (യുപിഐ) സ്വീകരിക്കുമ്പോള്‍, ബാങ്കുകള്‍ക്കും പേയ്മെന്റ് സേവനങ്ങള്‍ക്കും നല്‍കേണ്ടി വരുന്ന ഫീസാണ്.
റോളൗട്ട് വൈകാനുള്ള കാരണങ്ങള്‍

ഒക്ടോബര്‍ 15 മുതല്‍ എംഡിആര്‍ നടപ്പാക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ വരാനിരിക്കുന്ന ഉത്സവ സീസണില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിക്കുന്നതിനാല്‍, വ്യാപാരികള്‍ക്കും പേയ്മെന്റ് സംവിധാനങ്ങള്‍ക്കും പുതിയ മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ കൂടുതല്‍ സമയം നല്‍കാനാണ് തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതിനാല്‍ എംഡിആര്‍ റോളൗട്ട് 2027 ജനുവരിയിലേയ്ക്ക് നീണ്ടേക്കാം.

പുതിയ എംഡിആര്‍ നയത്തിനെതിരെ സുപ്രീം കോടതിയില്‍ നിലവില്‍ കേസുകളും പുരോഗമിക്കുകയാണ്. ഈടാക്കുന്ന ഫീസ് എങ്ങനെ പങ്കിടണം എന്നതിനെക്കുറിച്ച് പേയ്മെന്റ് അഗ്രിഗേറ്റര്‍മാരും (PAs), ബാങ്കുകളും തമ്മിലുള്ള ചര്‍ച്ചകള്‍ ഇതുവരെ പൂര്‍ത്തിയായിട്ടുമില്ല.

UPI charges from October 15: Merchant payments above Rs 2,000 to attract 0.4% MDR - India Today

Leave a Reply

Your email address will not be published. Required fields are marked *