Latest

31% കിഴിവിലുള്ള എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരിയില്‍ 74% കുതിപ്പ് പ്രവചിച്ച് വിദഗ്ധര്‍; കരുത്ത് പകര്‍ന്ന് അനുപ് ബാഗ്ചി

Share

HDFC Bank Target Price: എച്ച്ഡിഎഫ്സി ബാങ്ക് (HDFC Bank) ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് 31% കിഴിവല്‍ വ്യാപാരം ചെയ്യുമ്പോള്‍, ഓഹരിയില്‍ 74% വരെ വന്‍ കുതിപ്പ് പ്രവചിച്ച് എംകെ ഗ്ലോബല്‍ ഉള്‍പ്പെടെയുള്ള മുന്‍നിര ബ്രോക്കറേജുകള്‍. പുതിയ സിഇഒ ആയി അനുപ് ബാഗ്ചി ചുമതലയേല്‍ക്കുന്നതാണ് വലിയ പ്ലസ് പോയിന്റ്. ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ബാങ്കിംഗ് ഭീമന്‍ വീണ്ടും നിക്ഷേപകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകുന്നു. ബാങ്ക് ഓഹരി നേരിടുന്ന താല്‍ക്കാലിക പ്രതിസന്ധികളും, ഭാവി സാധ്യതകളും ലളിതമായി വിശദീകരിക്കുകയാണ് ഈ ലേഖനം.ഈ വര്‍ഷം ഓഹരി വില ഇടിയാനുള്ള പ്രധാന കാരണങ്ങള്‍ഉയര്‍ന്ന ലോണ്‍-ടു-ഡെപ്പോസിറ്റ് അനുപാതമാണ് പ്രധാന കാരണം. എച്ച്ഡിഎഫ്സി (HDFC) ലയനത്തിനുശേഷം നിക്ഷേപ സമാഹരണത്തേക്കാള്‍ വേഗത്തില്‍ വായ്പാ വളര്‍ച്ച നടന്നത് ബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍ പണലഭ്യത സംബന്ധിച്ച് സമ്മര്‍ദ്ദമുണ്ടാക്കി. ഫണ്ട് സമാഹരണ ചെലവുകള്‍ ഉയര്‍ന്നത് ബാങ്കിന്റെ അറ്റ പലിശ വരുമാനത്തെയും, ലാഭക്ഷമതയെയും പ്രതികൂലമായി ബാധിച്ചു.
വിദേശ നിക്ഷേപകരുടെ (FII) വിറ്റഴിക്കല്‍ വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തി. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ബാങ്കിംഗ് ഓഹരികളില്‍ നിന്ന് വന്‍തോതില്‍ ലാഭമെടുപ്പ് നടത്തിയതും, വിറ്റഴിച്ചതും ഓഹരി വില താഴാന്‍ കാരണമായിട്ടുണ്ട്. മാനേജ്മെന്റ് തലത്തിലെ മാറ്റങ്ങളെയും, ഭാവി തന്ത്രങ്ങളെയും സംബന്ധിച്ച് വിപണിയിലുണ്ടായിരുന്ന അനിശ്ചിതത്വം ഈ വര്‍ഷം ഇടിവിന് ആ്ക്കം കൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *