ഓഹരി വിപണിയില്‍ ഇടിവ് തുടരുമ്പോഴും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 1600% വരെ സാമ്പത്തിക നേട്ടം നല്‍കി മുന്നേറുകയാണ് Axis Solutions, Venus Remedies, Bhagyanagar India ഉള്‍പ്പെടെയുള്ള 5 ഓഹരികള്‍. 365 കോടി രൂപയുടെ പുതിയ ഓര്‍ഡറുകളും, അറ്റാദായത്തിലെ ഇരട്ടി വളര്‍ച്ചയും വഴി വിപണി തകര്‍ച്ചയെ അതിജീവിച്ച കമ്പനികളും ഇക്കൂട്ടത്തിലുണ്ട്. ഈ കമ്പനികളുടെ സാമ്പത്തിക പ്രകടനവും നിലവിലെ വാല്യുവേഷനും പരിശോധിക്കാം.
ആക്‌സിസ് സൊല്യൂഷന്‍സ് ലിമിറ്റഡ് (Axis Solutions Ltd.)നിലവില്‍ ഓഹരി വില 652 രൂപയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1,627% റെക്കോഡ് വാര്‍ഷിക വളര്‍ച്ചയാണ് ഓഹരി കൈവരിച്ചത്. 365 കോടി രൂപയുടെ പുതിയ ഓര്‍ഡറുകള്‍ (Order book) ലഭിച്ചതാണ് ഇതിനു പ്രധാന കാരണം. വ്യവസായിക എന്‍ജിനീയറിംഗ്, സിസ്റ്റംസ് മേഖലയില്‍ നിന്നുള്ള വരുമാനം വലിയ രീതിയില്‍ (59%) വര്‍ധിച്ചു.

