
ഈ കലണ്ടർ വർഷത്തിൽ 107% റാലി നടത്തിയ ഒരു ഓഹരിയാണ് പൈസാലോ ഡിജിറ്റൽ (Paisalo Digital). 36 രൂപയിൽ നിന്ന് ഇപ്പോഴത്തെ നിലവാരമായ 74 രൂപയിലേക്കാണ് ഓഹരി വില പറന്നു കയറിയത്. ഇത്തരത്തിൽ ഒരു ലക്ഷം രൂപയുടെ നിക്ഷേപം 2.07 ലക്ഷമായി മാറി. ഈ ഓഹരിയുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഇവിടെ നൽകുന്നത്.
പൈസാലോ ഡിജിറ്റൽഫിനാൻസ്, എൻ.ബി.എഫ്.സി മേഖലയിൽ ബിസിനസ് ചെയ്യുന്ന ഒരു സ്മാൾക്യാപ് കമ്പനിയാണിത്. റിസർവ് ബാങ്ക് രജിസ്ട്രേഷനുള്ള നോൺ ഡെപ്പോസിറ്റ് ടേക്കിങ് ‘കാറ്റഗറി ബി’ വിഭാഗത്തിലുള്ള കമ്പനിയാണിത്.
അടിസ്ഥാന വിവരങ്ങൾ
- മാർക്കറ്റ് ക്യാപ്: 6,893 കോടി രൂപ
- ഇൻഡസ്ട്രി പി/ഇ: 17.8
- സ്റ്റോക്ക് പി/ഇ : 25.9
- ബുക്ക് വാല്യു: 21.2 രൂപ
- ഡെറ്റ് : 5,481 കോടി രൂപ
- ഡെറ്റ്-ടു-ഇക്വിറ്റി അനുപാതം : 2.83
- ഡിവിഡന്റ് യീൽഡ്: 0.13%
- ഫേസ് വാല്യു: 1 രൂപ
- ROE : 14.4%
- ROCE: 12.4%
- EPS: 2.91 രൂപ
ബിസിനസ് പ്രകടനം
2025 സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഫിനാൻസിങ് പ്രൊഫിറ്റ് 71 കോടി രൂപയായിരുന്നു. 2026 സെപ്റ്റംബർ പാദത്തിൽ ഇത് 93 കോടിയായി ഉയർന്നു. സമാന കാലയളവിൽ പ്രൊഫിറ്റ് ബിഫോർ ടാക്സ് 69 കോടിയിൽ നിന്ന് 87 കോടി രൂപയായി വർധിച്ചു.
ഇതേ കാലയളവിൽ അറ്റാദായം 52 കോടിയിൽ നിന്ന് 66 കോടി രൂപയിലേക്ക് ഉയർന്നു. തൊട്ടു മുമ്പത്തെ 2026 ജൂൺ പാദത്തിലെ 61 കോടി രൂപ എന്ന അറ്റാദായത്തേക്കാളും വർധന കൂടിയാണിത്.
ഓഹരി പങ്കാളിത്തം
ലഭ്യമായ വിവരങ്ങൾ പ്രകാരം, 2026 സെപ്റ്റംബർ പാദത്തിൽ പ്രമോട്ടർ കമ്പനിയുടെ 45.22% ഓഹരികൾ കൈവശം വെച്ചിരിക്കുന്നു. റീടെയിൽ നിക്ഷേപകർ 41.88%, വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 7.17%, മ്യൂച്വൽ ഫണ്ടുകൾ 0.14%, മറ്റുള്ളവർ 5.59% എന്നിങ്ങനെയാണ് ഷെയർ ഹോൾഡിങ് പാറ്റേൺ.
