
പ്രമുഖ ആഗോള ഇൻവെസ്റ്റ്മെന്റ്-ബ്രോക്കിങ് സ്ഥാപനമായ ഗോൾഡ്മാൻ സാക്സ് ‘High-growth Stocks’ ആയി തെരഞ്ഞെടുത്തിരിക്കുന്ന, ഫെഡറൽ ബാങ്ക് ഉൾപ്പെടെയുള്ള 22 ഓഹരികളുടെ വിവരങ്ങളാണ് ഇവിടെ നൽകുന്നത്. ഘടനാപരമായ ഗ്രോത്ത് തീമുകളാണ് ഈ കമ്പനികൾക്കുള്ളതെന്നാണ് ഗോൾഡ്മാൻ സാക്സിന്റെ വിലയിരുത്തൽ.
വിപണിയിലെ ട്രെൻഡ്ആഗോള വിപണികൾ ദുർബലമായിരുന്നിട്ടും കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിലാണ്. ക്രൂഡ് ഓയിൽ വില കുറഞ്ഞതും ഇന്ത്യൻ ധനകാര്യ ഓഹരികളിലേക്ക് വിദേശ നിക്ഷേപകർ തുടർച്ചയായി പണം ഒഴുക്കിയതും വിപണിക്ക് കരുത്തായി. ദക്ഷിണ കൊറിയ, തായ്വാൻ തുടങ്ങിയ വിപണികളിൽ ടെക്നോളജി ഓഹരികളിലെ ഇടിവ് തിരിച്ചടിയായപ്പോഴും ഇന്ത്യൻ ഓഹരി വിപണിക്ക് ഈ മുന്നേറ്റം തുണയായി.
ഇന്ത്യൻ ഓഹരി വിപണി
നവംബർ 19 വ്യാഴാഴ്ച്ച, ഇന്ത്യൻ ഓഹരി വിപണി സൂചികകൾ മികച്ച നേട്ടത്തിലാണ് വ്യാപാരം ക്ലോസ് ചെയ്തത്. നിഫ്റ്റി 50 ഇൻഡെക്സ് 286.35 പോയിന്റുകൾ ഉയർന്ന് 25,514.30 പോയിന്റുകളിലെത്തി. ബി.എസ്.ഇ സെൻസെക്സ് സൂചിക 989.94 പോയിന്റുകൾ കയറി 83,021.75 പോയിന്റുകളിൽ ക്ലോസിങ് നടത്തി. നിഫ്റ്റി ബാങ്ക് ഇൻഡെക്സ് 1,024.35 പോയിന്റുകൾ ഉയർന്ന് 63,063 പോയിന്റുകളിലുമെത്തി.
ഗോൾഡ്മാൻ സാക്സ് തെരഞ്ഞെടുത്ത ഓഹരികൾ
ബാങ്കിങ് & ഫിനാൻഷ്യൽ സർവീസസ്
- എച്ച്.ഡി.എഫ്.സി ബാങ്ക്
- ഐ.സി.ഐ.സി.ഐ ബാങ്ക്
- വൺ 97 കമ്മ്യൂണിക്കേഷൻസ്
- ആക്സിസ് ബാങ്ക്
- എ.യു സ്മാൾ ഫിനാൻസ് ബാങ്ക്
- ഫെഡറൽ ബാങ്ക്
- കൊടക് മഹീന്ദ്ര ബാങ്ക്
ഹെൽത്ത് കെയർ
- അപ്പോളോ ഹോസ്പിറ്റൽസ്
- കിംസ്
- മാക്സ് ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ട്
ടെലികോം
- ഭാരതി എയർടെൽ
കൺസ്യൂമർ, റീടെയിൽ & സർവീസസ്
- എറ്റേണൽ
- മേക് മൈ ട്രിപ്
- ടി.ബി.ഒ ടെക്
എയ്റോസ്പെയ്സ് & ഡിഫൻസ്
- ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്
- പി.ടി.സി ഇൻഡസ്ട്രീസ്
- ആസാദ് എൻജിനീയറിങ്
മറ്റ് സെക്ടറുകളിലെ ഓഹരികൾ
ട്രാൻസ്പോർട്ടേഷൻ, ഓട്ടോ മൊബൈൽസ് & ഓട്ടോ ഘടകങ്ങൾ, ക്യാപിറ്റൽ ഗുഡ്സ് തുടങ്ങിയ സെക്ടറുകളിലെ ചില ഓഹരികളിലും ഗോൾഡ്മാൻ സാക്സ് ബുള്ളിഷ് കാഴ്ച്ചപ്പാട് പുലർത്തുന്നു. അത്തരം ചില ഓഹരികളാണ് താഴെ നൽകുന്നത്.
- ഇന്റർഗ്ലോബ് ഏവിയേഷൻ
- ഐഷർ മോട്ടോഴ്സ്
- സൻസേറ എൻജിനീയറിങ്
- ക്രാഫ്റ്റ്സ്മാൻ ഓട്ടോമേഷൻ
