Latest

5 വര്‍ഷം കൊണ്ട് 12.30 ലക്ഷം രൂപ പോക്കറ്റിലാക്കാം; സ്ഥിരവരുമാനം ഉറപ്പാക്കി സര്‍ക്കാര്‍ പദ്ധതിയില്‍ പണം വളര്‍ത്താം

Share

SCSS Calculator: വിരമിക്കല്‍ ജീവിതത്തില്‍ കൃത്യമായ പാദവാര്‍ഷിക വരുമാനം ആഗ്രഹിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന 100% സുരക്ഷിതമായ നിക്ഷേപ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്സ് സ്‌കീം (SCSS). 8.2% പലിശ നിരക്കില്‍ 30 ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് 5 വര്‍ഷം കൊണ്ട് 12.30 ലക്ഷം രൂപ പലിശ വരുമാനമായി മാത്രം സ്വന്തമാക്കാം. ഈ പദ്ധതിയുടെ യോഗ്യതകളും ലാഭക്കണക്കുകളും പരിശോധിക്കാം.
60 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും ഈ അക്കൗണ്ട് ആരംഭിക്കാം. വിആര്‍എസ് (VRS) അല്ലെങ്കില്‍ സൂപ്പര്‍അനുവേഷന്‍ വഴി വിരമിച്ച ജീവനക്കാര്‍ക്ക് 55 വയസ് മുതല്‍ നിക്ഷേപിക്കാം. എന്നാല്‍ ഇവര്‍ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ (Retirement Benefits) ലഭിച്ച് 1 മാസത്തിനകം നിക്ഷേപം നടത്തിയിരിക്കണം.

SCSS Calculator - Senior Citizen Saving Scheme - FinCalC Blog

Leave a Reply

Your email address will not be published. Required fields are marked *