KSEB Seva Sethu Campaign : പ്രതിമാസ വൈദ്യുതി ബില്‍ പൂജ്യമാക്കാനും, കേന്ദ്ര സര്‍ക്കാരിന്റെ 78,000 രൂപ വരെയുള്ള നേരിട്ടുള്ള സബ്സിഡി സ്വന്തമാക്കാനും മലയാളികള്‍ക്ക് അവസരം. കെഎസ്ഇബിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 7, 8, 9 തീയതികളില്‍ എല്ലാ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ കേന്ദ്രങ്ങളിലും ‘സേവ സേതു’ ക്യാമ്പെയ്ന്‍ നടക്കുന്നു. പിഎം സൂര്യഘര്‍ പദ്ധതിയിലൂടെ മാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നേടാനുള്ള അപേക്ഷകളും, ബാങ്ക് വായ്പാ ഹെല്‍പ്ഡെസ്‌കും ഇവിടെ ഒറ്റക്കുടക്കീഴില്‍ ലഭ്യമാണ്. വീടുകളില്‍ സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിച്ച് വര്‍ധിച്ചുവരുന്ന വൈദ്യുതി ബില്ലില്‍ നിന്ന് ശാശ്വത ആശ്വാസം നേടാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
സേവ സേതു കാമ്പെയ്ന്‍കേന്ദ്ര സര്‍ക്കാരിന്റെ പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയായ പിഎം സൂര്യഘര്‍ മുഫ്ത് ബിജിലി യോജനയുടെ പ്രചാരണാര്‍ത്ഥം KSEB സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയാണിത്. 2026 ഒക്ടോബര്‍ 7, 8, 9 തീയതികളില്‍ എല്ലാ കെഎസ്ഇബി ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ കേന്ദ്രങ്ങളിലും ഈ കാമ്പെയ്ന്‍ നടക്കും. വീടുകളില്‍ സോളാര്‍ പ്ലാന്‍ സ്ഥാപിക്കാന്‍ പ്രോല്‍സാഹനം നല്‍കുകയാണ് ലക്ഷ്യം.
