ഇന്ത്യയിലെ പുനരുപയോഗ ഊർജ മേഖല പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. സോളാർ, കാറ്റാടി എന്നിവയിൽ നിന്നുള്ള വൈദ്യുതി ഉല്പാദനത്തിന് പുറമെ എനർജി സ്റ്റോറേജ്, ട്രാൻസ്മിഷൻ, ഹൈബ്രിഡ് പ്രോജക്ടുകൾ, സ്ഥിരതയുള്ള ക്ലീൻ പവർ തുടങ്ങിയ മേഖലകൾക്കും പ്രാധാന്യം വർധിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ 2026ൽ ലിസ്റ്റ് ചെയ്ത മൂന്ന് റിന്യൂവബിൾ എനർജി കമ്പനികളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
- ക്ലീൻ മാക്സ് എൻവിറോ എനർജി സൊല്യൂഷൻസ് ( CleanMax Enviro Energy Solutions )
വാണിജ്യ, വ്യവസായ ഉപഭോക്താക്കൾക്കായുള്ള റിന്യൂവബിൾ എനർജി രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയാണിത്. 2026 മാർച്ചിലെ കണക്കുകൾ പ്രകാരം കമ്പനിക്ക് 2.80 GW പ്രവർത്തന ശേഷിയാണുള്ളത്. 3.17 GW ന്റെ കരാറുകൾ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ 9 മാസങ്ങളിൽ കമ്പനിയുടെ EBITDAസ 33% ഉയർന്നിരുന്നു. 2026 മാർച്ചിൽ ഓപ്പറേറ്റിങ് അടിസ്ഥാനത്തിലുള്ള എനർജി-സെയിൽസ് ശേഷി 3 GW ആയി ഉയർന്നതായും കമ്പനി അറിയിച്ചു.

