Latest

മരണപ്പെട്ടവരുടെ ആധാര്‍ കാര്‍ഡ് ബന്ധുക്കളുടെ ഉത്തരവാദിത്തം; റദ്ദാക്കല്‍ നടപടികളും യുഐഡിഎഐ നിയമവും

Share
Understanding UIDAI: A Comprehensive Overview

മരണപ്പെട്ട വ്യക്തികളുടെ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് വ്യാജ ബാങ്ക് അക്കൗണ്ടുകളും സിം കാര്‍ഡുകളും എടുക്കുന്ന തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ആധാര്‍ ഓണ്‍ലൈനായി റദ്ദാക്കാന്‍ പുതിയ സംവിധാനമൊരുക്കി UIDAI. പ്രിയപ്പെട്ടവരുടെ വിയോഗശേഷം അവരുടെ വ്യക്തിവിവരങ്ങളും, സാമ്പത്തിക സുരക്ഷയും കാത്തുസൂക്ഷിക്കുക എന്നത് ജീവിച്ചിരിക്കുന്ന ബന്ധുക്കളുടെ കടമയാണ്. ആധാര്‍ കാര്‍ഡ് തിരികെ നല്‍കാനോ, നശിപ്പിക്കാനോ സാധിക്കാത്തതിനാല്‍ പോര്‍ട്ടല്‍ വഴി മരണവിവരം അറിയിച്ച് റദ്ദാക്കുക പ്രധാന നടപടിയാണ്.
എന്തുകൊണ്ട് ആധാര്‍ റദ്ദാക്കണംമരണപ്പെട്ടയാളുടെ പേരില്‍ വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതും, വായ്പകള്‍ എടുക്കുന്നതും ഇന്ന് വലിയൊരു തട്ടിപ്പ് രീതിയായി വളര്‍ന്നിട്ടുണ്ട്. ഐഡന്റിറ്റി ദുരുപയോഗം ഒഴിവാക്കാന്‍ കാര്‍ഡുകള്‍ റദ്ദാക്കണം. ഇതുവഴി മരണപ്പെട്ടയാളുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ ഉപയോഗിച്ച് വ്യാജ സിം കാര്‍ഡുകള്‍ എടുക്കുന്നതും, മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതും തടയാനാകും. മരണപ്പെട്ട വ്യക്തിയുടെ പെന്‍ഷന്‍, സബ്സിഡി തുടങ്ങിയ ക്ഷേമ പദ്ധതികളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ അനധികൃതമായി കൈപ്പറ്റുന്നതും ശിക്ഷാര്‍ഹമാണ്.
യുഐഡിഎഐ കാമ്പെയ്ന്‍

മരണപ്പെട്ടവരുടെ ആധാര്‍ കാര്‍ഡുകള്‍ റദ്ദാക്കാന്‍ UIDAI-യുടെ ‘Report Death of a Family Member’ സേവനം ഉപയോഗിക്കാവുന്നതാണ്. പൊതുജനങ്ങള്‍ക്ക് മരണപ്പെട്ട കുടുംബാംഗത്തിന്റെ മരണവിവരം ലളിതമായി യുഐഡിഎഐയെ അറിയിച്ച് ആധാര്‍ റദ്ദാക്കാന്‍ myAadhaar പോര്‍ട്ടലില്‍ സജ്ജീകരിച്ചിരിക്കുന്ന ഡിജിറ്റല്‍ സംവിധാനമാണിത്.

Leave a Reply

Your email address will not be published. Required fields are marked *