Latest

റഷ്യൻ ക്രൂഡിനേക്കാൾ ഹെവി ഡിസ്കൗണ്ട്; വെനസ്വേലൻ എണ്ണയിൽ കണ്ണുവെച്ച് റിലയൻസ്, ഇന്ത്യയുടെ ഇറക്കുമതി റെക്കോർഡിലേക്ക്

Share

തെക്കനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങിക്കൂട്ടി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് . ഹെവി ക്രൂഡ് പ്രോസസ് ചെയ്യാൻ റിലയൻസിന്റെ ജാംനഗർ റിഫൈനറിക്കുള്ള ശേഷിയാണ് പ്രയോജനപ്പെടുത്തുന്നത്. പല രാജ്യങ്ങൾക്കും വെനസ്വേലയുടെ ഉയർന്ന ക്രൂഡ് ഗ്രേഡുകൾ പ്രൊസസ് ചെയ്യാനുള്ള സാങ്കേതിക ശേഷിയില്ല. ഇവിടെയാണ് റിലയൻസിന്റെ നീക്കങ്ങൾ ഇന്ത്യയിൽ ഇന്ധന ലഭ്യത ഉറപ്പിക്കുന്നത്. നിലവിൽ വെനസ്വേലയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി 7 വർഷത്തെ ഉയരങ്ങളിലേക്കാണ് എത്തി നിൽക്കുന്നത്. റഷ്യൻ ക്രൂഡിനേക്കാൾ ഉയർന്ന ഡിസ്കൗണ്ടും ലഭ്യമാകുന്നു.
കഴിഞ്ഞ മൂന്ന് പാദങ്ങളിലധികമായി റിലയൻസ് ഏറ്റവും കൂടുതൽ ക്രൂഡ് ഇറക്കുമതി നടത്തുന്ന രാജ്യമായി വെനസ്വേല മാറിയിരിക്കുന്നു. പശ്ചിമേഷ്യൻ യുദ്ധവും, ഇതേത്തുടർന്ന് ഹോർമുസിലുണ്ടായ തടസ്സങ്ങളും ഇന്ധന ഇറക്കുമതിയിൽ വൈവിദ്ധ്യവൽക്കരണം നടത്താൻ റിലയൻസിനെ പ്രേരിപ്പിച്ചു. ലോകത്തെ തന്നെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ പ്രൊസസിങ് യൂണിറ്റാണ് റിലയൻസിന് ജാംന​ഗറിലുള്ളത്. ഒരു ദിവസം 1.4 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ പ്രൊസസ് ചെയ്യാനുള്ള ശേഷിയാണ് ഇവിടെയുള്ളത്റെക്കോർഡ് ഇറക്കുമതി
യു.എസ് വിലക്ക് നില നിന്നിരുന്നതിനാൽ വർഷങ്ങളായി ഇന്ത്യ, യു.എസിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി നടത്തിയിരുന്നില്ല. എന്നാൽ സമീപ കാലത്ത് വിലക്ക് മാറിയതിനെ തുടർന്ന് ഇന്ത്യ വെനസ്വേലൻ ഇന്ധനത്തിലേക്ക് വീണ്ടും തിരിയുകയായിരുന്നു.

2026 സെപ്റ്റംബറിൽ വെനസ്വേലയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി പ്രതിദിനം 250,000 ബാരലുകൾ എന്ന നിലയിലെത്തിയിരുന്നു. ഇതിൽത്തന്നെ റിലയൻസ് ഇൻഡസ്ട്രീസ് ഏകദേശം 76% ഇറക്കുമതിയാണ് നടത്തിയിരിക്കുന്നതെന്ന് ഷിപ് ട്രാക്കിങ് പ്ലാറ്റ്ഫോമായ കെപ്ലർ ഡാറ്റ സൂചിപ്പിക്കുന്നു.

Crude oil prices trade near $95/bbl as focus shifts to US-Iran ceasefire deadline; COMEX gold up 0.16%

Leave a Reply

Your email address will not be published. Required fields are marked *