KSRTC Priyadarshini Scheme: കൈയില്‍നിന്ന് ഒരു രൂപ പോലും അധികമായി ചെലവാക്കാതെ 5 വര്‍ഷം കൊണ്ട് 1.03 ലക്ഷം രൂപയുടെ സമ്പാദ്യം കെട്ടിപ്പടുക്കാം. കെ.എസ്.ആര്.ടി.സി പ്രിയദര്‍ശിനി സൗജന്യ ബസ് യാത്ര വഴി മാസം ലാഭിക്കുന്ന തുക കെ.എസ്.എഫ്.ഇ പിങ്ക് ചിട്ടിയിലും, പോസ്റ്റ് ഓഫീസ് ആര്.ഡിയിലുമായി മാറ്റിപ്പാര്‍പ്പിക്കുന്ന വിപ്ലവകരമായ സാമ്പത്തിക തന്ത്രം ഇതാ. ദിവസേനയുള്ള യാത്രാച്ചെലവുകളില്‍ നിന്ന് ചെറിയ തുകകള്‍ ലാഭിച്ച് സ്വന്തമായി വലിയൊരു സമ്പാദ്യം കെട്ടിപ്പടുക്കാന്‍ മലയാളി വീട്ടമ്മമാര്‍ക്കുള്ള അവസരമാണിത്.കെ.എസ്.ആര്.ടി.സി പ്രിയദര്‍ശിനി സ്കീംകേരളത്തിലെ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും കെ.എസ്.ആര്.ടി.സി ഓര്‍ഡിനറി, ടൗണ്‍ സര്‍വീസ്, ഗ്രാമവണ്ടി ബസുകളില്‍ സൗജന്യമായി യാത്ര ഒരുക്കുന്ന സര്‍ക്കാര്‍ പദ്ധതിയാണിത്. പ്രായപരിധിയോ, വരുമാന പരിധിയോ ഇല്ലാതെ എല്ലാ സ്ത്രീകള്‍ക്കും ഈ ആനുകൂല്യം ലഭ്യമാണ്. പ്രത്യേക രജിസ്ട്രേഷനോ, പാസോ ആവശ്യമില്ലെന്നതാണ് ഹൈലൈറ്റ്.
എന്താണ് കെ.എസ്.എഫ്.ഇ പിങ്ക് ചിട്ടി
കെ.എസ്.എഫ്.ഇയുടെ സ്ത്രീകേന്ദ്രീകൃത മൈക്രോ സമ്പാദ്യ പദ്ധതിയാണിത്. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ടാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. പ്രതിമാസം 1,500 രൂപ, 2,500 രൂപ, 5,000 രൂപ അടവുകള്‍ വരുന്ന 60 മാസ ചിട്ടികളാണിത്. 100% സംസ്ഥാന സര്‍ക്കാര്‍ ഗ്യാരന്റിയുള്ളതിനാല്‍ നിക്ഷേപം പൂര്‍ണ്ണമായും സുരക്ഷിതമാണ്. ഓരോ മാസത്തെയും ലേലക്കിഴിവ് (ഡിവിഡന്റ്) വരിക്കാര്‍ക്ക് വീതിച്ചു നല്കുന്നതിനാല് യഥാര്‍ത്ഥ മാസവരിയേക്കാള് കുറഞ്ഞ തുക മാത്രം അടച്ചാല്‍ മതിയാകും.
