Latest

100 രൂപ മുതൽ SIP; 6 മാസം 34% വരെ റിട്ടേൺ, രണ്ട് IPO അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾ

Share

പ്രാഥമിക ഓഹരി വില്പന ( IPO ) നടത്തുന്ന കമ്പനികളെ ഫോക്കസ് ചെയ്ത് നിക്ഷേപം നടത്തുന്ന 2 മ്യൂച്വൽ ഫണ്ടുകളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇവിടെ നൽകുന്നത്. കഴിഞ്ഞ 6 മാസങ്ങളിൽ 34.21% വരെ നേട്ടമാണ് ഈ സ്കീമുകൾ കൊടുത്തത്. പുതിയതായി ലിസ്റ്റ് ചെയ്യുന്ന കമ്പനികളുടെ വളർച്ചാ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ഈ ഫണ്ടുകൾ ചെയ്യുന്നത്. അതേ സമയം പോർട്ഫോളിയോ വൈവിദ്ധ്യവൽക്കരണത്തിലൂടെ റിസ്ക് കുറയ്ക്കാനും ശ്രദ്ധിക്കുന്നു. 100 രൂപ മുതൽ ഈ രണ്ട് സ്കീമുകളിലും നിക്ഷേപം ആരംഭിക്കാം.
സമീപ കാലത്ത് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളിലാണ് ഈ ഫണ്ടുകൾ പ്രധാനമായും നിക്ഷേപങ്ങൾ നടത്തുന്നത്. ഒരു സിം​ഗിൾ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലൂടെ ഇത്തരം നിരവധി കമ്പനികളിലേക്ക് നിക്ഷേപകന് എക്സ്പോഷർ ലഭിക്കുന്നു. ഇവിടെ നൽകിയിരിക്കുന്ന രണ്ട് സ്കീമുകളുടെയും നിക്ഷേപ സമീപനത്തിൽ വ്യത്യാസങ്ങളുണ്ട്. എഡിൽവെയ്സ് റീസന്റ്ലി ലിസ്റ്റഡ് ഐ.പി.ഒ ഫണ്ട് ആക്ടീവ് മാനേജ്മെന്റ് സ്ട്രാറ്റജിയാണ് പിന്തുടരുന്നത്. അതേ സമയം, മിറെയ് അസറ്റ് ബി.എസ്.ഇ സെലക്ട് IPO ETF ഐ.പി.ഒ ഫോക്കസ്ഡ് ഇൻഡെക്സിനെ ട്രാക്ക് ചെയ്യുന്നു.

  1. എഡിൽവെയ്സ് റീസന്റ്ലി ലിസ്റ്റഡ് ഐ.പി.ഒ ഫണ്ട് (Edelweiss Recently Listed IPO Fund)

സമീപകാലത്ത് ലിസ്റ്റ് ചെയ്ത ഇക്വിറ്റി, ഇക്വിറ്റി അധിഷ്ഠിത സെക്യൂരിറ്റികളിൽ നിക്ഷേപം നടത്തുന്ന ഫണ്ടാണിത്. ഐ.പി.ഒ, പുതിയതായി ലിസ്റ്റ് ചെയ്ത സെ​ഗ്മെന്റ് എന്നിവയിൽ ഫോക്കസ് ചെയ്യുന്ന കമ്പനി നിക്ഷേപകർക്ക് വൈവിദ്ധ്യവൽക്കരിച്ച പോർട്ഫോളിയോയിലൂടെ നേട്ടം നൽകാനാണ് ശ്രമിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *