ഇന്ത്യയുടെ ബാറ്ററി സ്റ്റോറേജ് ശേഷി വൻ തോതിൽ വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.അടുത്ത രണ്ട് വർഷത്തിനകം 1 ഗിഗാവാട്ടിൽ (GWh) നിന്ന് 50 ഗിഗവാട്ടിലേക്ക് 50 മടങ്ങ് വർധനയാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തിൽ പരിഗണിക്കാവുന്ന 4 ബാറ്ററി ഓഹരികളുടെ വിവരങ്ങളാണ് ഇവിടെ നൽകുന്നത്.
ഇന്ത്യയും, ബാറ്ററി സ്റ്റോറേജ് ശേഷി വികസനവുംഇന്ത്യയുടെ ഹരിതോർജ്ജ മേഖലയിലെ ഡിമാൻഡാണ് ബാറ്ററി സ്റ്റോറേജ് സിസ്റ്റത്തിന്റെ (BESS) ശേഷി വികസനത്തിന് ചാലക ശക്തിയായി മാറുന്നത്. 2026 സെപ്റ്റംബർ 28ാം തിയ്യതിയിലെ CRISIL റേറ്റിങ് പ്രകാരം, നടപ്പ് സാമ്പത്തിക വർഷത്തിലും, അടുത്ത സാമ്പത്തിക വർഷത്തിലുമായി ഏകദേശം 40-50 GWh ശേഷി വികസനമാണ് കമ്മീഷൻ ചെയ്യുമെന്ന് പ്രതിക്ഷിക്കുന്നത്. ഇന്ത്യയിലെ ഇൻസ്റ്റാൾഡ് പവർ ശേഷിയുടെ 39% റിന്യൂവബിൾ എനർജി സെക്ടറിൽ നിന്നാണ്
നിക്ഷേപകർക്ക് പരിഗണിക്കാൻ 4 ബാറ്ററി ഓഹരികൾ
- പേസ് ഡിജിടെക് (Pace Digitek)
2026 ജൂൺ 30ാം തിയ്യതിയിലെ കണക്കുകൾ പ്രകാരം, കമ്പനിക്ക് എക്സിക്യൂട്ട് ചെയ്യാൻ സാധിക്കുന്ന ഓർഡറുകൾ 10,803 കോടി രൂപയുേടതാണ്. 5 GWh എന്ന തോതിലാണ് BESS ഓർഡറുകൾ.
ഇക്കഴിഞ്ഞ ജൂൺ പാദത്തിൽ 90 BESS കണ്ടയ്നറുകൾ കമ്പനി ഡെലിവർ ചെയ്തു. നിലവിൽ BESS മാനുഫാക്ചറിങ് ശേഷി 5GWh എന്ന തോതിലാണ്. അടുത്ത സാമ്പത്തിക വർഷത്തോടെ ഇത് ഇരട്ടിയാക്കി, അതായത് 10GWh എന്ന തോതിലേക്ക് വർധിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നു.
- ജെ.എസ്.ഡബ്ല്യു എനർജി (JSW Energy)
പ്രൊജക്ട്സ്, മാനുഫാക്ചറിങ് എന്നിങ്ങനെ രണ്ട് തരത്തിൽ സ്റ്റോറേജ് ബിസിനസ് കമ്പനി ചെയ്യുന്നു. 29.6 GWh ലോക്ക്ഡ് ഇൻ സ്റ്റോറേജ് കപ്പാസിറ്റിയാണ് കമ്പനിക്കുള്ളത്. ഇതിൽ 3.2 GWh BESS സ്റ്റോറേജ് ശേഷിയാണുള്ളത്.

