Latest

എസ്.ബി.ഐയിൽ 7 ദിവസം മുതൽ FD; ആയിരം രൂപ മുതൽ നിക്ഷേപിക്കാം, പലിശ നിരക്കുകളും, നിബന്ധനകളും അറിയാം

Share

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് ഏത് എന്ന ചോദ്യത്തിന് കാലങ്ങളായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) എന്ന ഒരുത്തരമേയുള്ളൂ. വെറും ഒരാഴ്ച്ച മുതൽ, അതായത് 7 ദിവസം മുതൽ എസ്.ബി.ഐയിൽ സ്ഥിര നിക്ഷേപം നടത്താൻ സാധ്യമാണെന്ന് നിങ്ങൾക്കറിയാമോ? കുറ‍ഞ്ഞ നിക്ഷേപത്തുക 1,000 രൂപയാണ്. എസ്.ബി.ഐ സ്ഥിര നിക്ഷേപങ്ങളുമായി ബന്ധപ്പട്ട് അറിഞ്ഞിരിക്കേണ്ട വിവരങ്ങളാണ് ഇവിടെ നൽകുന്നത്. ബാങ്ക് എഫ്.ഡികളെല്ലാം ടേം ഡെപ്പോസിറ്റ് എന്ന വിഭാ​ഗത്തിലാണ് ഉൾപ്പെടുന്നത്.
എസ്.ബി.ഐ എഫ്.ഡി – സവിശേഷതകൾ
കുറ‍ഞ്ഞ നിക്ഷേപ കാലാവധി : 7 ദിവസം
പരമാവധി നിക്ഷേപ കാലാവധി : 10 വർഷം
എല്ലാ ബ്രാഞ്ചുകളിലും ലഭ്യം
കുറഞ്ഞ നിക്ഷേപത്തുക : 1,000 രൂപ
ഉയർന്ന നിക്ഷേപത്തുക : പരിധിയില്ല
3 കോടി രൂപയോ, അതിലധികമോ ഉള്ള നിക്ഷേപം ബൾക്ക് ഡെപ്പോസിറ്റ് ആയി കണക്കാക്കും
അക്കൗണ്ട് തുറക്കുന്ന ദിവസം കണക്കാക്കി പലിശ പാദവാർഷികാടിസ്ഥാനത്തിൽ നൽകും. അല്ലെങ്കിൽ മെച്യൂരിറ്റിയിൽ മുതലിനൊപ്പം നൽകും. അതേ സമയം നിക്ഷേപകൻ അപേക്ഷ നൽകിയാൽ പലിശ പ്രതിമാസാടിസ്ഥാനത്തിലോ, അർദ്ധവാർഷികാടിസ്ഥാനത്തിലോ, വാർഷികാടിസ്ഥാനത്തിലോ നൽകും. 12 മാസമോ അതിന് മുകളിലോ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകൾക്കാണ് ഈ വ്യവസ്ഥ ബാധകമാകുന്നത്.
വ്യക്തികൾക്ക് നോമിനേഷൻ സൗകര്യം ലഭ്യമാണ്
ട്രാൻസ്ഫറബിലിറ്റി എസ്.ബി.ഐ ബ്രാഞ്ചുകൾ തമ്മിൽ മാത്രം
ആദായ നികുതി വ്യവസ്ഥകൾ പ്രകാരം ടി.ഡി.എസ് ബാധകമായിരിക്കും. നികുതി ഇളവുകൾക്കായി ഫോം 15G/15H നിക്ഷേപകർക്ക് സമർപ്പിക്കാവുന്നതാണ്
ബാധകമായ മാർജിൻ പരി​ഗണിച്ചായിരിക്കും ഡെപ്പോസിറ്റുകൾക്ക് മുകളിലുള്ള ലോൺ നൽകുന്നത്. 36 മാസം മുതൽ 60 മാസം വരെ 10%, 60 മാസത്തിന് മുകളിൽ 15% എന്നിങ്ങനെയാണ് മാർജിൻ ബാധകമാവുക

Leave a Reply

Your email address will not be published. Required fields are marked *