Latest

ഇനി തിരിച്ചു വരവിന്റെ കാലമായേക്കും; ബ്ലൂചിപ് ഭീമന്മാരിൽ 44% വരെ ടാർഗറ്റ്, 5 ഓഹരികൾ തെരഞ്ഞെടുത്ത് ആക്സിസ് സെക്യൂരിറ്റീസ്

Share

ഇന്ത്യയിലെ പ്രമുഖ ആഭ്യന്തര ബ്രോക്കിങ് സ്ഥാപനമായ ആക്സിസ് സെക്യൂരിറ്റീസ് തെരഞ്ഞെടുത്ത 5 ലാർജ്ക്യാപ് ഓഹരികളുടെ വിവരങ്ങളാണ് ഇവിടെ നൽകുന്നത്. 44% വരെ ഉയരത്തിലാണ് ടാർ​ഗറ്റ് നൽകിയിട്ടുള്ളത്. രാജ്യത്ത് മുൻനിര ബിസിനസ് ചെയ്യുന്ന കമ്പനികളാണിവ. ഇന്ത്യൻ ഓഹരി വിപണിയിൽ തുടർച്ചയായി എട്ട് ആഴ്ചകളായി നഷ്ടം രേഖപ്പെടുത്തിയിരിക്കുകയാണ്. സ്റ്റോക്ക് മാർക്കറ്റിലെ ഈ കനത്ത തിരുത്തലിന് ശേഷം, മികച്ച മൂല്യമുണ്ടെന്ന് വിലയിരുത്തി ഏഴ് ലാർജ്ക്യാപ് ഓഹരികളിലാണ് ബ്രോക്കിങ് ഹൗസ് ഉയർച്ചാ സാധ്യതകൾ കാണുന്നത്.

  1. ബജാജ് ഫിനാൻസ് (Bajaj Finance)ആക്സിസ് സെക്യൂരിറ്റീസ് 1,305 രൂപയുടെ ലക്ഷ്യവിലയാണ് ഈ ഓഹരിയിൽ നിശ്ചയിച്ചിരിക്കുന്നത്. ഇത് നിലവിലെ നിലവാരത്തിൽ നിന്ന് 36% ഉയർച്ചയാണ്. ഇന്ത്യയിലെ കൺസ്യൂമർ ഫിനാൻസ് മേഖലയിലെ ഏറ്റവും വലിയ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ് കമ്പനി. ഇരുചക്ര വാഹനങ്ങൾ, കൺസ്യൂമർ ഡ്യൂറബിൾസ്, ഹൗസിങ്, ചെറുകിട ബിസിനസുകൾ എന്നിവയ്ക്കുള്ള ലോണുകൾ ഉൾപ്പെടെ വിശാലമായ പോർട്ഫോളിയോ കമ്പനിയ്ക്കുണ്ട്.
  2. ഭാരതി എയർടെൽ (Bharti Airtel)

2,530 രൂപയുടെ ടാർ​ഗറ്റാണ് ഈ ഓഹരിയിൽ നൽകിയിരിക്കുന്നത്. ഇത് ഇപ്പോഴത്തെ വിലയിൽ നിന്ന് 44% വരെ ഉയർച്ചയ്ക്കുള്ള സാധ്യതയാണ് സൂചിപ്പിക്കുന്നത്. 18 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ബഹുരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ് എയർടെൽ. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ കമ്പനിക്ക്, രാജ്യത്ത് ശക്തമായ ബിസിനസ് സാന്നിധ്യമുണ്ട്.

ഫൈബർ ഓപ്റ്റിക് നെറ്റ്‌വർക്കുകൾ, മൊബൈൽ, ഡെസ്ക്ടോപ്പ് ടെലിഫോൺ സേവനങ്ങൾ, മറ്റ് ഡിജിറ്റൽ സൊല്യൂഷനുകൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ ഡിജിറ്റൽ സർവീസ് പോർട്ഫോളിയോയും എയർടെല്ലിനുണ്ട്.ddddd

Leave a Reply

Your email address will not be published. Required fields are marked *