Latest

കെഎസ്ഇബി വഴി സ്വന്തം ഭൂമിയില്‍ നിന്ന് ഉയര്‍ന്ന വരുമാനം നേടാന്‍ മലയാളിക്ക് അവസരം; ഇവി ചാര്‍ജിംഗ് സ്‌റ്റേഷന് 80% സബ്‌സിഡി

Share

KSEB EV Charging Station Eligibility: നിങ്ങളുടെ സ്വന്തം സ്ഥലം പ്രയോജനപ്പെടുത്തി ഭാവി തലമുറയുടെ ഇ-മൊബിലിറ്റി വിപ്ലവത്തില്‍ പങ്കാളിയാകാനും, ഒപ്പം ഒരു സുസ്ഥിര നിഷ്‌ക്രിയ വരുമാനം ഉറപ്പാക്കാനും അവസരമൊരുക്കി കെഎസ്ഇബി. കേന്ദ്ര- സംസ്ഥാന സബ്സിഡികള്‍ക്കൊപ്പം, ബാങ്ക് വായ്പകളുടെയും പിന്‍ബലവും നിങ്ങള്‍ക്ക് ലഭിക്കും. മികച്ച ഭാവി കല്‍പ്പിക്കുന്ന ഇവി ചാര്‍ജിംഗ് ബിസിനസ് ആരംഭിക്കാന്‍ മനസിലാക്കേണ്ട കാര്യങ്ങള്‍ ഇതാ.
PM E-DRIVE: ലക്ഷ്യങ്ങളും ഹൈലൈറ്റുകളും10,900 കോടി രൂപയുടെ PM E-DRIVE പദ്ധതിയില്‍ 2,000 കോടി രൂപ പൊതു ഇവി ചാര്‍ജിംഗ് അടിസ്ഥാനസൗകര്യ വികസനത്തിനായി മാറ്റി വെച്ചിട്ടുണ്ട്. കേരളത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്ന പ്രധാന ഏജന്‍സി KSEB ആണ്. സ്വകാര്യ വ്യക്തികള്‍, സംരംഭകര്‍, ലാന്‍ഡ് ഉടമകള്‍ എന്നിവര്‍ക്കായി പൊതു- സ്വകാര്യ പങ്കാളിത്ത (PPP) മാതൃകയില്‍ അവസരങ്ങള്‍ ഉണ്ട്. സ്വന്തമായി സ്ഥലമുള്ളവര്‍ക്ക് ഇവി വാഹന ഉടമകളില്‍ നിന്ന് ചാര്‍ജിംഗ് ഫീസ് ഈടാക്കി തടസമില്ലാത്ത വരുമാനം ഉണ്ടാക്കാനുള്ള അവസരം കൂടിയാണിത്.

നിര്‍മ്മാണ ചെലവ്

റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്ലോ/ മീഡിയം എസി ചാര്‍ജറുകള്‍ (3.3 kW to 22 kW) സ്ഥാപിക്കുന്നതിന് 50,000 മുതല്‍ 2 ലക്ഷം രൂപ വരെ ചെലവ് വരും. ഫാസ്റ്റ് ഡിസി ചാര്‍ജറുകള്‍ (30 kW to 60 kW/ 120 kW) വരെ സ്ഥാപിക്കുന്നതിന് 10 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ ചെലവ് വരാം.

ട്രാന്‍സ്‌ഫോര്‍മര്‍, കേബിളിങ്, പാനല്‍, സിവില്‍ ജോലികള്‍ പോലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് 3 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ വരും. അങ്ങനെ ഒരു ചെറിയ എസി സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് 1.5- 3 ലക്ഷം രൂപയും, വലിയ ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്ക് 15 ലക്ഷം മുതല്‍ 35 ലക്ഷം രൂപ വരെയും പ്രതീക്ഷിക്കാം.

ലഭിക്കുന്ന സബ്സിഡി

PM E-DRIVE കേന്ദ്ര സബ്സിഡിക്ക് കീഴില്‍ വൈദ്യുതി ലൈന്‍, ട്രാന്‍സ്ഫോര്‍മര്‍, ഇലക്ട്രിക്കല്‍ പണികള്‍ പോലെ അപ്‌സ്ട്രീം ഇന്‍ഫ്രാ പ്രവര്‍ത്തനങ്ങള്‍ക്ക് മൊത്തം ചെലവിന്റെ 80% വരെ സബ്സിഡി കിട്ടും. കൂടാതെ ചാര്‍ജറുകളുടെ വിലയില്‍ 70% വരെ കേന്ദ്ര സഹായം ലഭിക്കും.

കേരള സംസ്ഥാന ഇവി നയത്തിന് കീഴില്‍, ആദ്യഘട്ടങ്ങളില്‍ സ്ഥാപിക്കുന്ന ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്ക് നിര്‍മ്മാണ ചെലവിന്റെ 25% വരെ (പരമാവധി 10 ലക്ഷം വരെ) സംസ്ഥാന ക്യാപിറ്റല്‍ സബ്സിഡി ലഭ്യമാണ്.

ബാങ്ക് വായ്പാ സൗകര്യം

ഇവി ഇന്‍ഫ്രാ പദ്ധതികള്‍ക്ക് ബാങ്കുകളും മികച്ച വായ്പാ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ഇവി ചാര്‍ജിംഗ് ബിസിനസ് ആരംഭിക്കുന്നതിനായി ‘EV Mitra’ എന്ന പ്രത്യേക പദ്ധതി വഴി കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്നു. ഇവി ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വ്യവസായമായതിനാല്‍ ചെറുകിട വികസന വായ്പകള്‍ (MSME Loans) വഴി പദ്ധതി ചെലവിന്റെ 70% മുതല്‍ 80% വരെ ബാങ്ക് വായ്പ എളുപ്പത്തില്‍ കിട്ടും.

Leave a Reply

Your email address will not be published. Required fields are marked *