BOB FD: ബാങ്ക് ഓഫ് ബറോഡയുടെ ക്വാര്‍ട്ടര്‍ലി ഇന്‍കം പ്ലാന്‍ (BOB QIP) വഴി 10 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തിന് 10 വര്‍ഷം കൊണ്ട് 8 ലക്ഷം രൂപ വരെ പലിശ വരുമാനം നേടാം. എന്നാല്‍ 8.00% ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കുന്നത് ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് വിരമിച്ച ബാങ്ക് ജീവനക്കാരായ മുതിര്‍ന്ന പൗരന്മാര്ക്ക് മാത്രമാണ്. സാധാരണക്കാര്‍ക്കും പ്രവാസികള്‍ക്കും ഈ പ്ലാനില്‍ നിന്ന് ലഭിക്കുന്ന യഥാര്‍ത്ഥ വരുമാന കണക്കുകള്‍ പരിശോധിക്കാം. പ്രവാസ ജീവിതത്തിന് ശേഷമോ, വിരമിക്കലിന് ശേഷമോ കൃത്യമായ ഇടവേളകളില്‍ നിശ്ചിത വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് ഈ പദ്ധതി യഥാര്‍ത്ഥത്തില്‍ നല്കുന്ന പലിശയും കൃത്യമായി മനസിലാക്കാം.ബിഒബി ക്വാര്‍ട്ടര്‍ലി ഇന്‍കം സ്കീം10 ലക്ഷം രൂപയ്ക്ക് 10 വര്‍ഷം കൊണ്ട് 8 ലക്ഷം രൂപ പലിശ ലഭിക്കുമെന്നത് ശരിയാണ്. എന്നാല്‍ ഇത് സാധാരണക്കാര്‍ക്കുള്ള പലിശയല്ല. ബാങ്ക് ഓഫ് ബറോഡയിലെ ജീവനക്കാരായിരുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് (Staff Senior Citizens) മാത്രമാണ് ഈ വലിയ നേട്ടം ലഭിക്കുക. സാധാരണക്കാര്‍ക്ക് ലഭിക്കുന്ന തുക ഇതിലും കുറവായിരിക്കും.
ബിഒബി സ്പെഷ്യല്‍ സ്കീം
ബാങ്ക് ഓഫ് ബറോഡ അവതരിപ്പിക്കുന്ന ഒരു ടേം ഡെപ്പോസിറ്റ് (Fixed Deposit) പദ്ധതിയാണിത്. ‘ക്വാര്‍ട്ടര്‍ലി ഇന്‍കം പ്ലാന്‍’ (Quarterly Income Plan – QIP) എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. നിക്ഷേപിക്കുന്ന തുകയ്ക്ക് എല്ലാ മൂന്ന് മാസം കൂടുമ്പോഴും (Quarterly) പലിശ വരുമാനമായി നിങ്ങളുടെ അക്കൗണ്ടില്‍ ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.
പദ്ധതിയുടെ പ്രധാന ഹൈലൈറ്റുകള്‍
ഈ പദ്ധതിയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയാണ്. തുടര്‍ന്ന് 100 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. പരമാവധി നിക്ഷേപത്തിന് ഉയര്‍ന്ന പരിധിയില്ല. 12 മാസം (1 വര്‍ഷം) മുതല്‍ 120 മാസം (10 വര്‍ഷം) വരെ കാലാവധി തിരഞ്ഞെടുക്കാം.
