Latest

ജിഎസ്ടിയില്‍ വന്‍ പൊളിച്ചെഴുത്തിന് കേന്ദ്രം; മരുന്ന്, ഇലക്ട്രിക് വാഹനം, ഭക്ഷണസാധനങ്ങള്‍ വില കുറയാന്‍ സാധ്യത

Share

Input Tax Credit : വ്യവസായങ്ങള്‍ക്കും, സാധാരണക്കാര്‍ക്കും ഒരുപോലെ പ്രതീക്ഷ നല്‍കി ജിഎസ്ടി സംവിധാനത്തില്‍ വന്‍ പരിഷ്‌കാരത്തിനൊരുങ്ങി കേന്ദ്രം. കെട്ടിക്കിടക്കുന്ന കോടിക്കണക്കിന് രൂപയുടെ മൂലധനം വിപണിയിലേക്ക് തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. ഇതുവഴി ബിസിനസ് രംഗം കൂടുതല്‍ സുഗമമാവുകയും, തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യും.
ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (ITC) തിരികെ നല്‍കല്‍ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് തിരികെ നല്‍കലുമായി ബന്ധപ്പെട്ട് വലിയ മാറ്റങ്ങള്‍ക്കുള്ള സാധ്യത വിദഗ്ധര്‍ കാണുന്നു. പ്ലാന്റ്, മെഷിനറി, ഇന്‍പുട്ട് സേവനങ്ങള്‍ എന്നിവയ്ക്ക് നല്‍കിയ നികുതി 5 വര്‍ഷത്തിനുള്ളില്‍ പ്രതിമാസ ഗഡുക്കളായി തിരികെ നല്‍കിയേക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ജീവനക്കാരുടെ ആരോഗ്യ- ജീവിത ഇന്‍ഷുറന്‍സ്, ഔട്ട്‌ഡോര്‍ കേറ്ററിംഗ്, ടെലികോം ടവറുകള്‍, 13 പേര്‍ക്ക് സഞ്ചരിക്കാവുന്ന വാഹനങ്ങള്‍, അവയുടെ ഇന്‍ഷുറന്‍സും പരിപാലനവും ഉള്‍പ്പെടെ മുമ്പ് തടഞ്ഞുവെച്ചിരുന്ന ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റുകള്‍ (സെക്ഷന്‍ 17(5)) ലഭ്യമാക്കാനും നടപടികള്‍ പ്രതീക്ഷിക്കാം.

ഭക്ഷണസാധനങ്ങള്‍, മരുന്ന്, തുണിത്തരങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങീ 5% ജിഎസ്ടി സ്ലാബിലുള്ള ഉല്‍പ്പന്നങ്ങളില്‍ കെട്ടിക്കിടക്കുന്ന ക്രെഡിറ്റുകള്‍ (Inverted Duty Structure) തിരികെ നല്‍കി വ്യവസായങ്ങള്‍ക്ക് സാമ്പത്തിക ആശ്വാസം നല്‍കാനും സാധ്യതയുണ്ട്.

സപ്ലയര്‍ നികുതി അടച്ചില്ലെങ്കിലും സാധനം വാങ്ങിയ യഥാര്‍ത്ഥ വ്യാപാരിയുടെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് റദ്ദാക്കാതെ, തട്ടിപ്പ് നടത്തിയ വ്യാപാരിയില്‍ നിന്ന് മാത്രം നികുതി ഈടാക്കുന്ന രീതിയിലേക്കുള്ള മാറ്റം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *