അസംസ്കൃത വസ്തുക്കളുടെ ഉയർന്ന വില കാരണം ഗൃഹോപകരണങ്ങൾ അടക്കം പല ഇലക്ട്രോണിക്സ് ഉല്പന്നങ്ങൾക്കും വില ഉയർന്നിരിക്കുകയാണ്. ഒക്ടോബറിലെ ഈ വിലക്കയറ്റത്തിൽ നിന്ന് ലാഭമാർജിനിൽ നേട്ടമുണ്ടാക്കാൻ സാധ്യതയുള്ള, വിവിധ സെക്ടറുകളിൽ ഉൾപ്പെട്ടിരിക്കുന്ന ചില ഓഹരികളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിച്ചെലവ് ഉയരുന്നതാണ് വില വർധനയ്ക്ക് കാരണം.
- ഓട്ടോ മൊബൈൽഓട്ടോമൊബൈൽ മേഖലയാണ് ഉൽപ്പാദനച്ചെലവിലെ വർധന ഉപഭോക്താക്കളിലേക്ക് കൈമാറാൻ തുടങ്ങിയ ആദ്യ മേഖലകളിലൊന്ന്. ഒക്ടോബർ 1 മുതൽ, ഈ മാസം വാഹന നിർമാതാക്കളിൽ പലരും മോഡലിനും, സെഗ്മെന്റിനും അനുസരിച്ച് ഏകദേശം 1-3% വില വർധന നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാസഞ്ചർ വാഹനങ്ങൾക്കും, വാണിജ്യ വാഹനങ്ങൾക്കും ഇത് ബാധകമാകും.
ശ്രദ്ധിക്കേണ്ട ഓഹരികൾ : ടാറ്റ മോട്ടോഴ്സ് കൊമേഷ്യൽ വെഹിക്കിൾസ്, അശോക് ലെയ്ലാൻഡ്, മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോർ കമ്പനി
- കൺസ്യൂമർ ഡ്യൂറബിൾസ്
കൺസ്യൂമർ ഡ്യൂറബിൾസ് മേഖലയാണ് വില വർധന നേരിടുന്ന മറ്റൊരു പ്രധാന വിഭാഗം. എയർ കണ്ടീഷണറുകളുടെ വിലയിൽ ഉടൻ തന്നെ ഏകദേശം 5-10% വരെ വർധന ഉണ്ടായേക്കാം. അതേസമയം, ഫ്രിഡ്ജുകൾ, വാഷിങ് മെഷീനുകൾ, ടെലിവിഷനുകൾ എന്നിവയുടെ വിലയിൽ ഏകദേശം 3-4% വരെ ഉയർച്ചയാണ് കണക്കാക്കുന്നത്.
ഉത്സവ സീസൺ ഈ കമ്പനികൾക്ക് ഒരു പ്രധാന പരീക്ഷണഘട്ടമാകുമെന്ന് അനലിസ്റ്റുകൾ വിലയിരുത്തുന്നു. വില ഉയർന്നിട്ടും ഉപഭോക്താക്കൾ വീട്ടുപകരണങ്ങൾ വാങ്ങുന്നത് തുടരുകയാണെങ്കിൽ, കമ്പനികൾക്ക് ലാഭ മാർജിൻ സുരക്ഷിതമായി നില നിർത്താൻ സാധിച്ചേക്കും. വേനൽക്കാലത്ത് കൂളിങ് ഉൽപ്പന്നങ്ങൾക്ക് ലഭിക്കുന്ന ശക്തമായ ഡിമാൻഡും, പ്രൈസ് ഉയർത്തുന്നതിന് അനുകൂലമായ ഘടകമാണ്

