Latest

6 മാസം, ആക്രി വിറ്റ് റെയില്‍വേയ്ക്ക് ലഭിച്ചത് 323 കോടി രൂപ; അമ്പരപ്പിക്കുന്ന കണക്കുകള്‍ പുറത്ത്

Share

Central Railway Scrap Sale : ഉപയോഗശൂന്യമായ വസ്തുക്കളും, പഴയ ട്രാക്കുകളും വിറ്റഴിച്ച് റെക്കോര്‍ഡ് വരുമാനം നേടി ഇന്ത്യന്‍ റെയില്‍വേ. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മാത്രം സെന്‍ട്രല്‍ റെയില്‍വേ (Central Railway) സ്‌ക്രാപ്പ് വില്‍പനയിലൂടെ അക്കൗണ്ടിലെത്തിച്ചത് 323 കോടി രൂപയാണ്. മാലിന്യങ്ങള്‍ പണമാക്കി മാറ്റുന്ന റെയില്‍വേയുടെ ‘സീറോ സ്‌ക്രാപ്പ് മിഷന്‍’ (Zero Scrap Mission) വന്‍ വിജയമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നു. ആക്രി വിറ്റ് ശതകോടികള്‍ സമ്പാദിച്ച ഇന്ത്യന്‍ റെയില്‍വേയുടെ നടപടി രാജ്യത്തെ മറ്റു പൊതുമേഖല സ്ഥാപനങ്ങള്‍ക്കടക്കം ഒരു മാതൃക സൃഷ്ടിക്കുകയാണ്.
റെക്കോര്‍ഡ് നേട്ടംനടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ (2026- 27) ആദ്യ പകുതിയില്‍ സ്‌ക്രാപ്പ് വില്‍പ്പനയിലൂടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ റെയില്‍വേ സോണായി സെന്‍ട്രല്‍ റെയില്‍വേ മാറി. സെപ്റ്റംബറില്‍ മാത്രം 70.42 കോടി രൂപയുടെ സ്‌ക്രാപ്പ് വില്‍പ്പന നടന്നു. ഇത് അവരുടെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണ്.

വിറ്റഴിച്ച പ്രധാന പാഴ്വസ്തുക്കള്‍

കാലപ്പഴക്കം ചെന്ന റെയില്‍വേ ട്രാക്കുകള്‍: 29,993 മെട്രിക് ടണ്‍
ഉപയോഗശൂന്യമായ സ്ലീപ്പറുകള്‍: 1.72 ലക്ഷം എണ്ണം
ഇരുമ്പ്: 15,547 മെട്രിക് ടണ്‍
മറ്റ് ലോഹങ്ങള്‍: 1,999 മെട്രിക് ടണ്‍
പ്രവര്‍ത്തനരഹിതമായ 23 ലോക്കോമോട്ടീവുകള്‍ (എഞ്ചിനുകള്‍), 62 കോച്ചുകള്‍, 70 വാഗണുകള്‍.
46.85 മെട്രിക് ടണ്‍ ഇ-വേസ്റ്റ് (ഇതില്‍ നിന്ന് മാത്രം 1.11 കോടി രൂപ ലഭിച്ചു).
സീറോ സ്‌ക്രാപ്പ് മിഷനും, സ്വച്ഛതാ ക്യാമ്പയിനും

ഉപയോഗശൂന്യമായതും, പഴയതുമായ വസ്തുക്കള്‍ കണ്ടെത്തി തരംതിരിച്ച് ലേലം ചെയ്യുന്ന റെയില്‍വേയുടെ സീറോ സ്‌ക്രാപ്പ് മിഷന്റെ ഭാഗമാണ് നീക്കം. സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 2 വരെ നടന്ന സ്വച്ഛതാ ഹി സേവ 2026 ക്യാമ്പയിന്റെ ഭാഗമായി മാത്രം 44.24 കോടി രൂപ വിലമതിക്കുന്ന 4,884 മെട്രിക് ടണ്‍ സ്‌ക്രാപ്പ് നീക്കം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *