മുംബൈ: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള നോൺ-ബാങ്കിംഗ് ധനകാര്യ സ്ഥാപനമായ ജിയോ ഫിനാൻഷ്യൽ സർവീസസ് (JFS) ഈ സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ (Q1) മികച്ച സാമ്പത്തിക നേട്ടം കൈവരിച്ചു. മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് കമ്പനിയുടെ അറ്റാദായത്തിൽ (Net Profit) 156 ശതമാനത്തിന്റെ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്.
നടപ്പ് പാദത്തിൽ കമ്പനിയുടെ അറ്റാദായം 830 കോടി രൂപയായി ഉയർന്നു.ഡിജിറ്റൽ വായ്പ വിതരണം, ഇൻഷുറൻസ് മേഖലയിലെ മുന്നേറ്റം, ജിയോബ്ലാക്ക് റോക്ക് സംയുക്ത സംരംഭങ്ങൾ എന്നിവയാണ് കമ്പനിയുടെ വരുമാനം മൂന്നിരട്ടിയായി വർദ്ധിക്കാൻ പ്രധാന കാരണമായത്.
കമ്പനിയുടെ മൊത്തം വരുമാനം 1,496 കോടി രൂപയായി ഉയർന്നു. മികച്ച സാമ്പത്തിക പാദഫലങ്ങൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഓഹരി വിപണിയിൽ ജിയോ ഫിനാൻഷ്യലിന്റെ ഓഹരി വില 6 ശതമാനത്തോളം ഉയർന്ന് ഇൻവെസ്റ്റർമാർക്ക് മികച്ച നേട്ടം സമ്മാനിച്ചു.
