ഇന്ത്യൻ ഓഹരി വിപണിയിൽ കൊടുങ്കാറ്റാകുമെന്ന് കരുതുന്ന ജിയോ പ്ലാറ്റ്ഫോംസ് പ്രാഥമിക ഓഹരി വില്പന ഈ മാസം, 2026 ഒക്ടോബർ അവസാനത്തോടെ ഉണ്ടാകുമെന്ന് സൂചന. വിദേശ നിക്ഷേപകരുടെ വർധിച്ച പങ്കാളിത്തം ഐ.പി.ഒയിൽ ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഏകദേശം 143-146 ബില്യൺ ഡോളർ അഥവാ, 12 ലക്ഷം കോടി രൂപയുടെ വാല്യുവേഷനാണ് ലിസ്റ്റിങ്ങിന് ശേഷം കമ്പനിക്കുണ്ടായിരിക്കുകയെന്നും കണക്കാക്കുന്നു. 3.8 ബില്യൺ ഡോളറിന്റെ വലുപ്പമുള്ള ജിയോ ഐ.പി.ഒ ഇന്ത്യയിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്പനയാകുമെന്നാണ് കരുതുന്നത്.
ജിയോ റോഡ് ഷോഐ.പി.ഒയ്ക്ക് മുന്നോടിയായി കമ്പനിയുടെ വിദേശത്തെ റോഡ് ഷോകൾ നിലവിൽ അവസാനിച്ചിരിക്കുകയാണ്. ഒക്ടോബർ 12ാം തിയ്യതി ആരംഭിക്കുന്ന വാരത്തിൽ ഫൈനൽ പേപ്പറുകൾ കമ്പനി സെബിക്ക് സമർപ്പിക്കുമെന്നാണ് കരുതുന്നതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉറവിടങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
യു.എസ്, യു.കെ, ദുബായ്, ഹോങ്കോങ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ ജിയോ പ്ലാറ്റ്ഫോംസ് മാനേജിങ് ഡയറക്ടറും, റിലയൻസ് ജിയോ ചെയർമാനുമായ ആകാശ് അംബാനി, റിലയൻസ് റീടെയിൽ വെഞ്ച്വേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ഇഷം അംബാനി എന്നിവരുടെ നേതൃത്ത്വത്തിൽ റോഡ് ഷോകൾ നടത്തിയിരുന്നു.
ജിയോ ലിസ്റ്റിങ്
പി.ടി.ഐ റിപ്പോർട്ട് പ്രകാരം ദസറയ്ക്ക് മുന്നോടിയായി ജിയോ ഐ.പി.ഒയുടെ ഒരു ആങ്കർ റൗണ്ട് നടക്കും. ദസറയ്ക്ക് ശേഷം, ഒക്ടോബർ 23ാം തിയ്യതി ഇഷ്യു ആരംഭിച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കമ്പനി സെബിക്ക് നൽകിയ രേഖകകൾ പ്രകാരം 27 കോടി ഓഹരികളുടെ ഫ്രഷ് ഇഷ്യുവാണ് നടക്കുക. ഇത് കമ്പനിയുടെ ആകെ ഓഹരികളിൽ 2.9% എന്ന തോതാണ്.
