പുതിയ എൽ.പി.ജി കണക്ഷനായി നിലവിൽ നൽകേണ്ടത് 4,840 രൂപ, അതും 10 കിലോഗ്രാം സിലിണ്ടറിനാണ് ഈ തുക. മുമ്പ് ഒരു ഗാർഹിക പാചക വാതക കണക്ഷൻ എടുക്കുന്നവർ 14.2 കിലോഗ്രാം സിലിണ്ടറിന് നൽകേണ്ടിയിരുന്നതിന്റെ രണ്ടര ഇരട്ടിയോളം തുക, ശരാശരി 1,650 രൂപായാണ് കേവലം 10 കിലോഗ്രാമിന് നൽകേണ്ടി വരുന്നത്. റീഫില്ലിങ്ങിനും ഇരട്ടിയോളം തുകയുടെ വർധനവുണ്ട്. മലയാളികളായ സാധാരണക്കാരുടെ അടക്കം കുടുംബ ബജറ്റിനെ ബാധിക്കാൻ പോന്ന മാറ്റമാണിത്.ഇനി വ്യക്തിഗത കണക്ഷൻ മാത്രംനേരത്തെ, ഗാർഹിക കണക്ഷൻ നൽകിയിരുന്ന പദ്ധതി തന്നെ ഇന്ത്യയിൽ ഇപ്പോൾ നിർത്തി വെച്ചിരിക്കുകയാണ്. പകരം വ്യക്തിഗത കണക്ഷനാണ് ഇപ്പോൾ നൽകുന്നത്. മുമ്പ് ഗാർഹിക കണക്ഷനുകൾ എടുക്കുന്നവർക്ക് 14.2 കിലോഗ്രാം സിലിണ്ടറായിരുന്നു നൽകിയിരുന്നത്. നിലവിൽ വ്യക്തിഗത കണക്ഷൻ എടുക്കുന്നവർക്ക് 10 കിലോ ഗ്രാമിന്റെ സിലിണ്ടറാണ് നൽകുന്നത്. ഓരോ 10 കിലോഗ്രാം സിലിണ്ടർ റീഫിൽ ചെയ്യാനും ശരാശരി 1,650 രൂപയാണ് നൽകേണ്ടത്. വിവിധ നഗരങ്ങളിൽ 1,450 രൂപ മുതൽ 1,765 രൂപ വരെയാണ് വിവിധ എണ്ണക്കമ്പനികൾ റീഫില്ലിങ്ങിനായി ഈടാക്കുന്നത്

