Latest

ടെലികോം ഇൻഫ്രാ ഓഹരി പറന്നത് 77ൽ നിന്ന് 208 രൂപയിലേക്ക്; ഒരു ലക്ഷം 2.76 ലക്ഷമായത് ഒരു വർഷത്തിൽ

Share

കഴിഞ്ഞ 1 വർഷത്തിൽ നിക്ഷേപകർക്ക് വലിയ ലാഭം നൽകിയ ഒരു ഓഹരിയാണ് എച്ച്.എഫ്.സി.എൽ (HFCL). ഇക്കാലയളവിൽ 76.76 രൂപയിൽ നിന്ന് ഇപ്പോഴത്തെ നിലവാരമായ 207.88 രൂപയിലേക്ക് 176 ശതമാനമാണ് ഓഹരി വില കയറിയത്. അതായത് ഒരു ലക്ഷം രൂപയുടെ നിക്ഷേപം 2.76 ലക്ഷമായി വളർന്നു. ഇത് ഏകദേശം 1,600% നേട്ടമാണ്. ഓഹരിയുടെ52 ആഴ്ച്ചകളിലെ ഉയരം 282 രൂപയാണെന്നിരിക്കെ ഇതിനേക്കാളുമധികം നേട്ടം നൽകിയതായും കാണാം. മികച്ച സെപ്റ്റംബർ പാദഫലങ്ങളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

എച്ച്.എഫ്.സി.എൽ (HFCL)ടെലികോം-ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ ബിസിനസ് ചെയ്യുന്ന കമ്പനിയാണിത്. 1987ൽ സ്ഥാപിതമായി. ഫുൾ ഇന്റ​ഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ നെറ്റ് വർക് സൊല്യൂഷനുകൾ നൽകുന്നു. ടെലികോം ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ്, സിസ്റ്റം ഇന്റ​ഗ്രേഷൻ, ഒപ്റ്റിക്കൽ ഫൈബർ, ഹൈ എൻഡ് ടെലികോം ഉപകരണങ്ങൾ എന്നിവയുടെ മാനുഫാക്ചറിങ്, സപ്ലൈ തുടങ്ങിയവ ചെയ്യുന്നു

അടിസ്ഥാന വിവരങ്ങൾ (Fundamentals)

  • വിഭാ​ഗം : സ്മാൾക്യാപ്
  • മാർക്കറ്റ് ക്യാപ്: 31,760 കോടി രൂപ
  • ഇൻഡസ്ട്രി പി/ഇ: 15.1
  • സ്റ്റോക്ക് പി/ഇ : 39.1
  • ബുക്ക് വാല്യു: 36.9 രൂപ
  • ഡെറ്റ്-ടു-ഇക്വിറ്റി അനുപാതം : 0.33
  • ഡിവിഡന്റ് യീൽഡ്: 0.09%
  • ഫേസ് വാല്യു: 1 രൂപ
  • ROE : 6.98%
  • ROCE: 10.8%
  • EPS: 5.67 രൂപ

ബിസിനസ് പ്രകടനം (Business Performance)

2025 സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഓപ്പറേറ്റിങ് പ്രൊഫിറ്റ് 190 കോടി രൂപയായിരുന്നു. 2026 സെപ്റ്റംബർ പാദത്തിൽ ഇത് 630 കോടിയായി ഉയർന്നു. സമാന കാലയളവിൽ പ്രൊഫിറ്റ് ബിഫോർ ടാക്സ് 106 കോടിയിൽ നിന്ന് 539 കോടി രൂപയായി വർധിച്ചു. ഇതേ കാലയളവിൽ അറ്റാദായം 72 കോടിയിൽ നിന്ന് 539 കോടി രൂപയിലേക്ക് പലമടങ്ങ് ഉയർന്നു. തൊട്ടു മുമ്പത്തെ 2026 ജൂൺ പാദത്തിലെ 246 കോടി രൂപയെന്ന അറ്റാദായത്തേക്കാളും വർധന കൂടിയാണിത്.

ഓഹരി പങ്കാളിത്തം (Share Holding)

ലഭ്യമായ വിവരങ്ങൾ പ്രകാരം, 2026 സെപ്റ്റംബർ പാദത്തിൽ പ്രമോട്ടർ കമ്പനിയുടെ 28.29% ഓഹരികൾ കൈവശം വെച്ചിരിക്കുന്നു. തൊട്ടു മുമ്പത്തെ ജൂൺ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രമോട്ടർ ഹോൾഡിങ്ങിൽ മാറ്റമില്ല. അതേ സമയം പ്രമോട്ടർ 2.08% ഓഹരികൾ പ്ലെഡ്ജ് ചെയ്തിരിക്കുന്നു.

റീടെയിൽ നിക്ഷേപകർ 44.07%, വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 17.24%, മ്യൂച്വൽ ഫണ്ടുകൾ 8.03% മറ്റുള്ളവർ 2.37% എന്നിങ്ങനെയാണ് ഷെയർ ഹോൾഡിങ് പാറ്റേൺ.

Leave a Reply

Your email address will not be published. Required fields are marked *